ശരീഅത്ത് റാലി വിജയിപ്പിക്കും
പെരിന്തല്‍മണ്ണ: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള അതികൃതരുടെ നീക്കത്തിനെതിരേ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ നാലിനു മലപ്പുറത്തു നടത്തുന്ന ശരീഅത്ത് സംരക്ഷണ ബഹുജനറാലി വിജയിപ്പിക്കാന്‍ സുന്നിയുവജന സംഘം (എസ്.വൈ.എസ്) മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. അബ്ദുല്‍ശുക്കൂര്‍ മദനി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. ടി.ടി ശറഫുദ്ദീന്‍ മൗലവി അധ്യക്ഷനായി. സയ്യിദ് പി.കെ. മുഹമ്മദ്‌കോയതങ്ങള്‍, ശമീര്‍ഫൈസി ഒടമല, സി.എം.അബ്ദുള്ളഹാജി, എ.ടി കുഞ്ഞിമൊയ്തീന്‍മാസ്റ്റര്‍ പ്രസംഗിച്ചു.എസ്.വൈ.എസ് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയഭാരവാഹികളായി തെക്കന്‍ മുഹമ്മദലിഹാജി കക്കൂത്ത് (പ്രസിഡന്റ്), ടി.ടി ശറഫുദ്ദീന്‍ മൗലവി, പി.ടി.അസീസ്ഹാജി, കളത്തില്‍കുഞ്ഞിപ്പഹാജി (വൈ.പ്രസിഡന്റുമാര്‍), കെ.എം റിയാസ്‌ഫൈസി പാതായ്ക്കര (ജന.സെക്രട്ടറി), അബൂബക്കര്‍ഫൈസി വാട്ടുപാറ, മീമ്പിടിജലീല്‍ കുന്നപ്പള്ളി, മഠത്തില്‍ അഷ്‌റഫ് എരവിമംഗലം (ജോ.സെക്രട്ടറിമാര്‍) വരിക്കോടന്‍ മുഹമ്മദ് ഹനീഫ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മലപ്പുറം: പൂക്കോട്ടൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ നവംബര്‍ നാലിന് മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാനും റെയിഞ്ച് പരിധിയില്‍ നിന്നും പരമാവധിപ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി.കെ സിദ്ധീഖ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ അശ്‌റഫ് പരിയാപുരം, മുസ്തഫ മുസ്‌ലിയാര്‍, ജഅ്ഫര്‍ ബാഖവി സംസാരിച്ചു.
പട്ടിക്കാട്: മലപ്പുറത്ത് നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയില്‍ കീഴാറ്റൂര്‍ പഞ്ചായത്തില്‍ നിന്നും ആയിരം എസ്.വൈ.എസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുതല സംഗമം ചേര്‍ന്നു. പഞ്ചായത്ത് ആമിലാ സംഗമം പട്ടിക്കാട് ദാറുാലാം മദ്‌റസയില്‍ നടത്തും. മുത്തു തങ്ങള്‍ അധ്യക്ഷനായി. ടി.ഹംസ മുസ്‌ലിയാര്‍, ഹമീദ് പട്ടിക്കാട്, വീരാന്‍ മുസ്‌ലിയാര്‍, ഹനീഫ അഷ്‌റഫി, ഹംസപ്പ, കെ.വി.റഫീഖ്, പി.ഉസ്മാന്‍, സലീം പട്ടിക്കാട്, എന്‍.കെ ബഷീര്‍, കെ. മുഹമ്മദാലി,പി.എ അസീസ് പട്ടിക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."