ഭക്ഷ്യമന്ത്രിമാര്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ സംസ്ഥാനത്തെ സാധാരണക്കാരെ പൊതുവിതരണസമ്പ്രദായത്തിന് പുറത്താക്കിയതിന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെയും നിലവിലെ ഇടതുസര്ക്കാരിലെയും ഭക്ഷ്യവകുപ്പ് മന്ത്രിമാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ചവരുത്തിയ കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ പ്രതികളാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കാര്‍ഡ് ഉപഭോക്താക്കളുടെ സ്ഥിതിവിവരകണക്ക് ശേഖരിച്ചപ്പോള്‍ കേരളത്തിന് അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
ഗുണഭോക്തൃപട്ടിക നവംബര്‍ 15നകം തയാറാക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."