ബാലുശ്ശേരി പഞ്ചായത്ത് നവംബര്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് മാലിന്യമുക്തം
ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും ഒരുക്കങ്ങള്‍ നടത്തിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്നിനു വൈകിട്ട് അഞ്ചിനു ബാലുശ്ശേരിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തോടനുബന്ധിച്ച് വൈകിട്ട് നാലിനു ഘോഷയാത്ര ബ്ലോക്ക് റോഡില്‍ നിന്നും ആരംഭിക്കും. പഞ്ചായത്ത്തലത്തിലും വാര്‍ഡ്തലത്തിലും സംഘാടകസമിതി രൂപീകരണം, വളണ്ടിയര്‍മാര്‍ക്ക് പരിശീലനം, എല്ലാ വാര്‍ഡുകളിലും വിളംബരജാഥ, തുണിസഞ്ചികള്‍ നിര്‍മിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്തിയിട്ടുണ്ട്.
ബാലുശ്ശേരി ടൗണ്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി 30നു ശുചിത്വ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനാഥ്, കെ.കെ പരീത്, രൂപലേഖ കൊമ്പിലാട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."