HOME
DETAILS
MAL
പനിബാധിച്ചു മരിച്ച വൃദ്ധക്ക് പോസ്റ്റ്മോര്‍ട്ടം
backup
October 27 2016 | 22:10 PM
കോഴിക്കോട്: പനിബാധിച്ച് മെഡില്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ട വൃദ്ധക്ക് പോസ്റ്റ്മോര്‍ട്ടം വിധിച്ചത് ആശങ്കക്കിടയാക്കി. വേങ്ങേരി കണ്ണാടിക്കല്‍ തരുകണ്ടിയില് സുബൈദ (70)യാണ് പനി ബാധിച്ച് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മരണകാരണം സ്ഥിരീകരിക്കാത്തതാണ് പോസ്റ്റ്മോര്‍ട്ടത്തിനു വിധിക്കാന്‍ കാരണം.
സുബൈദയുടെ ഭര്‍ത്താവ്: മൊയ്തീന്. മകന്: മുഹമ്മദ് ത്വാഹ. മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഇന്ന് ഉച്ചയോടെ പറമ്പില്‍കടവ് പള്ളി ഖബറിസ്ഥാനില്‍ മറവുചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."