പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു
വടകര: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നഗരത്തിലെ വിവിധ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, ഫ്രൂട്ട്‌സ് എന്നിവ പിടിച്ചെടുത്തു.
ശ്രീകൃഷ്ണ ഇന്റര്‍നാഷനല്‍, മൂരാട് പാലത്തിനു സമീപത്തെ പ്രവാസി ഹോട്ടല്‍, അറക്കില്‍ ഒന്തത്തിനടുത്തുള്ള ചായക്കട, പാലോളിപ്പാലത്തെ ചായക്കട, ഹോട്ടല്‍ ബ്ലൂ ഡയമണ്ട്, പുതിയ ബസ് സ്റ്റാന്‍ഡിലെ സ്റ്റാള്‍ നമ്പര്‍ 9 ബങ്ക് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ലേബല്‍ ഇല്ലാത്ത സാധനങ്ങള്‍ വില്‍പന നടത്തിയതിനു പുതിയ സ്റ്റാന്‍ഡിനുള്ളിലെ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയും സ്വീകഅത50 മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. ഹോട്ടല്‍ ഗീത, ഹോട്ടല്‍ താര, ടി.എസ് നമ്പര്‍ 14 കള്ള് ഷാപ്പ്, പാലോളിപാലത്തെ ബേക്കറി എന്നിവയ്ക്കു ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടിസ് നല്‍കി. സ്‌കൂള്‍ പരിസരങ്ങളില്‍ മായം കലര്‍ത്തിയ ഭക്ഷണ വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജെ.എന്‍.എം ഹൈസ്‌കൂളിനടുത്തുള്ള കടകളിലും സ്‌ക്വാഡ് പരിശോധന നടത്തി. ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍, സിപ്പപ്പ് എന്നിവ വില്‍പന നടത്തരുതെന്ന് ഇവിടങ്ങളിലെ കട ഉടമകള്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അറത്തില്‍ ഒന്തത്തിലുള്ള ചായക്കട അടച്ചുപൂട്ടി നവീകരിക്കാനും നിര്‍ദേശിച്ചു.
നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഷജില്‍കുമാര്‍, ജെ.എച്ച്.ഐമാരായ ലത, ബിജു, സജീവന്‍ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."