HOME
DETAILS
MAL
ഹൈസ്കൂളുകളോടു ചേര്‍ന്ന് യു.പി, എല്‍.പി ക്ലാസുകള്‍: ആവശ്യകത പരിശോധിക്കണമെന്ന് ഹൈക്കോടതി
backup
October 28 2016 | 00:10 AM
കൊച്ചി: ഹൈസ്കൂളുകളോടു ചേര്‍ന്ന് യു.പി, എല്‍.പി ക്ലാസുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ആവശ്യകത പരിശോധിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊല്ലം ജില്ലയിലെ എടവട്ടം കരുവേലില്‍ കോട്ടത്തല സുരേന്ദ്രന് മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആറ്, ഏഴ് ക്ലാസുകള്‍ കൂടി അനുവദിക്കാന്‍ നിര്‍ദേശിക്കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്കിയ അപ്പീലിലാണ് ഡിവിഷന് ബെഞ്ച് ഉത്തരവ്.
പുതിയ സ്കൂള്‍ അനുവദിക്കുമ്പോഴോ അപ്ഗ്രേഡ് ചെയ്യുമ്പോഴോ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പുതിയ ക്ലാസുകള്‍ അനുവദിക്കുമ്പോഴും പാലിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."