അന്‍പതു ശതമാനം കടന്നു മലപ്പുറം
മലപ്പുറം: കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഉച്ചതിരിഞ്ഞതോടെ പകുതിയലധികം പേരുംവോട്ടു രേഖപ്പെടുത്തി. ഇതിനകം 55 ശതമാനം പേരും ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പകുതി പിന്നിട്ടിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലാണ് ഇതുവരേ കൂടുതല്‍ പോളിംഗ്. ഇവിടെ 64 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി . കനത്ത തിരക്കാണ് മിക്ക ബൂത്തുകളിലും അനുഭവപ്പെടുന്നത്. കനത്ത വെയില്‍ കണക്കിലെടുത്ത് രാവിലെ മുതല്‍ വലിയ നിരയാണ് ജില്ലയിലെ ഗ്രാമീണ മേഖലയിലും മലയോരങ്ങളിലുമുള്‍പ്പടെ അനുഭവപ്പെട്ടത്.
ചിലയിടങ്ങളില്‍ രാവിലെ മഴ പെയ്തപ്പോഴും കൂടുതല്‍ പേര്‍ വോട്ടുചെയ്യാനെത്തി. ജില്ലയില്‍ എല്ലായിടത്തും സമാധാനപരമാണ തെരഞ്ഞെടുപ്പ്.മലയോര മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നിലമ്പൂര്‍,വേങ്ങര,
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ മലപ്പുറം മണ്ഡലത്തിലെ പാണക്കാട് സി.കെ.എം.എം.എ.യു.പി സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടു രേഖപ്പെടുത്തി.
ഇതേബൂത്തില്‍ തന്നെ കുടുംബാംഗങ്ങളും വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും വോട്ടുചെയ്തു. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മങ്കട മണ്ഡലത്തിലെ തിരൂര്‍ക്കാട് എ.എം.ഹയര്‍സെക്കണ്ടറി സ്‌കൂളിലും ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ കൊണ്ടോട്ടി മണ്ഡലത്തിലെ തവനൂര്‍ മുണ്ടിലാക്കല്‍ ജി.യു.പി.സ്‌കൂളിലും ബൂത്തിലും ആദ്യ വോട്ടുചെയ്തു.
സമസ്ത ഉപാധ്യക്ഷന്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ പനങ്ങാങ്ങ ജി.യു.പി.സ്‌കൂള്‍, സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മലപ്പുറം എം.എസ്.പി സ്‌കൂള്‍ എന്നിവിടങ്ങളിലും വോട്ടു രേഖപ്പെടുത്തി.
മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയര്‍സെക്കണ്ടറി സ്‌കൂളിലും എ.പി.അനില്‍കുമാര്‍ മലപ്പുറം എം.എസ്.പി സ്‌കൂളിലും, മഞ്ഞളാംകുഴി അലി മങ്കട മണ്ഡലത്തിലെ പനങ്ങാങ്ങര എ.യു.പി.സ്‌കൂളിലും ആര്യാടന്‍ മുഹമ്മദ് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ.എല്‍.പി.സ്‌കൂളിലും വോട്ടു ചെയ്തു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍ മപ്രം ജി.എം.എല്‍..പിസ്‌കൂളിലും പി.വി.അബ്ദുല്‍ വഹാബ് നിലമ്പൂര്‍ ഗവ.മോഡല്‍ യു.പി.സ്‌കൂളിലും വോട്ടു രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."