കടയടപ്പു സമരത്തില്‍ നിന്നും ഒരുവിഭാഗം റേഷന്‍ കടയുടമകള്‍ പിന്‍മാറി
തിരുവനന്തപുരം: നവംബര്‍ ഒന്നുമുതല്‍ സംയുക്ത സമരസമിതി പ്രഖ്യാപിച്ച കടയടപ്പുസമരത്തില്‍ നിന്ന് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പിന്‍മാറി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരേ സമരവുമായി രംഗത്തിറങ്ങുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും സമരം പിന്‍വലിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമരം അനവസരത്തിലും ഗൂഢലക്ഷ്യത്തോടെയുമുള്ളതാണ്. സമരം പിന്‍വലിച്ച് പരാതികള്‍ പരിഹരിക്കുന്നതിന് റേഷന്‍ കാര്‍ഡുടമകളെ സഹായിക്കുന്ന നടപടി മറ്റു സംഘടനാനേതാക്കള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.സുരേന്ദ്രന്‍, ജനറല്‍സെക്രട്ടറി ചവറ അരവിന്ദ് ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."