പൂരം വെടിക്കെട്ടിന് ഇനിമുതല്‍ ഗുണ്ടില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി എക്‌സ്‌പ്ലോസീവ് വിഭാഗം
കൊച്ചി: വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ എക്‌സ്‌പ്ലോസീവ് വിഭാഗം കര്‍ശനമാക്കി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഇനി വെടിക്കെട്ടു പാടില്ല.
പ്രദേശത്തിന്റെ ശാസ്ത്രീയ അപകട സാധ്യതാ പഠനം നടത്തിയ ശേഷമേ വെടിക്കെട്ടു നടത്താവൂ.
പൊട്ടസ്യം ക്ലോറേറ്റ് അടക്കം നിരോധിത രാസവസ്തുക്കള്‍ വ്യാപകമാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എക്‌സ്‌പ്ലോസീവ് വിഭാഗം പുറത്തിറക്കി. പൂരം സംഘാടകര്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
നിരോധിത രാസവസ്തുക്കള്‍ വ്യാപകമാകുന്നുവെന്ന് സര്‍ക്കുലര്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 228 ഇടങ്ങളില്‍ പൊട്ടസ്യം ക്ലോറേറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചതായി സര്‍ക്കുലറില്‍ പറയുന്നു.
ഗുണ്ട്, അമിട്ട്, തുടങ്ങി ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനും അനുമതി നിഷേധിച്ചിട്ടുണ്ട്.
ശബദതീവ്രത കൂടിയ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി ജില്ലാഭരണകൂടങ്ങളില്‍നിന്നു വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."