ശബരി പാത ഉപേക്ഷിക്കണം: ആക്ഷന്‍ കൗണ്‍സില്‍
കോതമംഗലം: ശബരിപാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കഴിഞ്ഞ 18 വര്‍ഷമായി പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശബരിപാത ആക്ഷന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുകയുമില്ല പദ്ധതി ഉപേക്ഷിക്കകയുമില്ലെന്ന നിഷേധാത്മക നിലപാടിലാണ് സര്‍ക്കാര്‍.
ഭൂമിഏറ്റെടുക്കുന്നതിന് 4 (1) നോട്ടിഫിക്കേഷന്‍ നല്‍കി സ്ഥലം അളന്ന് കല്ലിട്ടിരിക്കുന്നതിനാല്‍ ഭൂഉടമകള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് .ഇത് ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത് ചെറുകിട ഭൂഉടമകളെയാണ്. മക്കളുടെ വിദ്യാഭ്യാസം വിവാഹം തുടങ്ങി ആവശ്യങ്ങള്‍ക്ക് പോലും ഭൂമി പണയപ്പെടുത്താനോ മറ്റോ കഴിയാത്ത സാഹചര്യത്തില്‍ പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണ്. പാതയുടെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നു എന്നല്ലാതെ പദ്ധതി നടത്തിപ്പിന് വേണ്ട മുന്‍ കൈ എടുക്കുന്നില്ല.
പദ്ധതി ലാഭകരമാവുകയില്ല എന്ന റെയില്‍വേ ബോര്‍ഡിന്റെ നിലപാടാണ് പദ്ധതിക്ക് വിനയായിരിക്കുന്നത്.ഈ സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിച്ച് സാധാരണക്കാരെ ദുരിത കയത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഗോപാലന്‍ വെണ്ടുവഴി, റോയ് മാത്യു, അഡ്വ.വി.യു.ചാക്കോ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."