പൊലിസ് സംഘത്തിന് നേരെ ആക്രമണം: ഒളിവില്‍ പോയ പ്രതിയുടെ ഭാര്യ അറസ്റ്റില്‍
കായംകുളം :വെട്ട് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എ എസ് ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ ചെത്ത് തൊഴിലാളിയുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു .
കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സന്ധ്യ (45) യെയാണ് കായംകുളം സി ഐ കെ സദന്‍,എസ് ഐ രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
പൊലിസിനെ ആക്രമിച്ച കേസില്‍ ഇവരും പ്രതിയാണന്ന് പോലീസ് പറഞ്ഞു. രണ്ടുയുവാക്കളെ വെട്ടിയ കേസില്‍ മുഖ്യ പ്രതിയായ ഇവരുടെ മകന്‍ ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടി കൈവിലങ്ങുവച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് എ എസ് ഐ ഉള്‍പ്പെടുന്ന നാലംഗ പോലീസ് സംഘത്തിനുനേരെ ആക്രമണം ഉണ്ടായത് .
കൈവിലങ്ങുമായി ഉണ്ണികൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് പോലീസ് കഴിഞ്ഞദിവസം ബന്ധുവായ കുറ്റിത്തെരുവ് ദേശത്തിനകം പന്തപ്ലാവില്‍ നിന്നും പുള്ളികണക്ക് കാട്ടിലേത്ത് വീട്ടില്‍ താമസിക്കുന്ന രാജേഷ് (24)നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."