കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും വിമുഖത
കാട്ടാക്കട: ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസും ഓട്ടോ ഡ്രൈവര്‍മാരും വിമുഖത കാണിച്ചത് പ്രതിഷേധത്തിനിടയാക്കി.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. കാട്ടാക്കട ട്രഷറി ജങ്ഷനില്‍ പുതിയതായി ആരംഭിച്ച ഹോട്ടലിലാണ് 55 വയസോളം പ്രായമുള്ളയാള്‍ അപസ്മാരത്തെ തുടര്‍ന്ന് ബോധരഹിതനായി വീണത്.
കടയുടമ നാട്ടുകാരെ സഹായത്തിന് വിളിക്കുകയും പൊലിസില്‍ അറിയിക്കുകയും ചെയ്തു. ഉടനെ വരാമെന്ന് പൊലിസ് സ്റ്റേഷനില്‍ നിന്നു മറുപടി ലഭിച്ചെങ്കിലും എത്തിയില്ല. അതിനിടെ അതുവഴി പോയ പൊലിസ് വാഹനം ജനക്കൂട്ടത്തെ കണ്ടു നിറുത്തി സംഭവം തിരക്കി. തങ്ങള്‍ മറ്റൊരു വഴിക്കു പോവുകയാണെന്നും ആളെ ആശുപത്രിയിലെത്തിച്ച ശേഷം പൊലിസിനെ അറിയിച്ചാല്‍ മതിയെന്നും ജീപ്പിലുണ്ടായിരുന്ന പൊലിസുകാര്‍ നിര്‍ദേശിച്ചു.
കടയുടമയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കടയ്ക്കുള്ളില്‍ കയറി സംഭവം മനസ്സിലാക്കി.പൊലിസ് ജീപ്പില്‍ രോഗിയെ കൊണ്ടുപോകാന്‍ ശ്രമിക്കാതെ ട്രഷറി ജംഷനിലെ ഓട്ടോ റിക്ഷ തൊഴിലാളികളെ സമീപിച്ചു. എന്നാല്‍
വേറെ ഓട്ടം ഉണ്ടെന്നു പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ സ്ഥലത്ത് നിന്നും മുങ്ങി.
ഏറെ നേരം കഴിഞ്ഞ് സ്റ്റാന്‍ഡില്‍ ഓട്ടം കഴിഞ്ഞെത്തിയ മറ്റൊരു ഓട്ടോ ഡ്രൈവറാണ് കുഴഞ്ഞുവീണയാളെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."