HOME
DETAILS
MAL
ആലപ്പുഴയിലും തിരുവനന്തപുരത്തും കടല്‍ക്ഷോഭം
backup
May 16 2016 | 16:05 PM
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പെരുമാതുറയിലും ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കടല്‍ക്ഷോഭം. ഇവിടങ്ങളില്‍ കടല്‍ നൂറു മീറ്ററോളം കരക്കുകയറി. കടലാക്രമണത്തെതുടര്‍ന്ന് പെരുമാതുറയിലെ കടല്തീരത്തുള്ള അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പിച്ചു. ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളിലും കടലാക്രമണമുണ്ടായി. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ,പുറക്കാട് എന്നിവങ്ങളിലാണ് ഇന്ന് വൈകീട്ടോടെ രൂക്ഷമായ കടല്‍ക്ഷോഭമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."