HOME
DETAILS
MAL
ഇന്ത്യന്‍ തിരിച്ചടിയില്‍ 15 പാക് സൈനികർ കൊല്ലപ്പെട്ടതായി ബി.എസ്.എഫ്
backup
October 28 2016 | 08:10 AM
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യന്‍ സൈന്യം. ഇന്ത്യ നല്കിയ തിരിച്ചടിയില്‍ 15 പാക് സൈനികരെ വധിച്ചതായി ബി.എസ്.എഫ് അറിയിച്ചു.
പാക് അതിര്‍ത്തി സേനയിലെ രണ്ട് സൈനികരും 13 റേഞ്ചേഴ്സ് സൈനികരുമാണ് കൊല്ലപ്പെട്ടത്.
കശ്മിരിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്താന് വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയാണ്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് തുടങ്ങിയ വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണ്. രജോരി, ആര്.എസ് പുര, സാംബ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറായി വെടിവെയ്പ്പ് തുടരുന്നത്. ശക്തമായി തിരിച്ചടിക്കാന്‍ ബി.എസ്.എഫിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ 12 മണിക്കൂറിനിടെ 6 തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."