HOME
DETAILS

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനം

  
backup
October 28 2016 | 19:10 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d-2

തിരുവനന്തപുരം:വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗ്രേഡിങ്് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തൊഴില്‍ വകുപ്പ് ആലോചിക്കുന്നു. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ആക്ടിന്റെയും പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുകയെന്ന് തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
ചെറുകിട വ്യാപാര സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച മാനദണ്ഡങ്ങളടങ്ങുന്ന കരട് നയത്തിന് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവാരമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  അടിസ്ഥാന സൗകര്യങ്ങളുയര്‍ത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലൂടെ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ നിശ്ചിത കാലയളവിലേയ്ക്കാകും ഗ്രേഡിംഗ് നല്‍കുക. തുടര്‍ന്നു നടത്തുന്ന പരിശോധനയില്‍ മെച്ചപ്പെടുത്തുകയോ തരംതാഴ്ത്തുകയോ ചെയ്യും. ഉയര്‍ന്ന ഗ്രേഡിംഗ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

ഓണ്‍ലൈന്‍ വ്യാപാരമടക്കമുള്ള പുത്തന്‍ പ്രവണതകള്‍ ശക്തമാകുന്നതിനാല്‍ പരമ്പരാഗത വ്യാപാര സ്ഥാപനങ്ങളും കച്ചവടക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ക്ക് ഊര്‍ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്കുപുറമേ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഹോസ്റ്റലുകള്‍, പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന മറ്റു സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുടെ ഓഫിസുകള്‍, സ്റ്റോര്‍ മുറികള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍, ഫാക്ടറികള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും.

1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, 1948ലെ ഫാക്ടറീസ് നിയമം, 1923ലെ ബോയ്‌ലര്‍ നിയമം എന്നിവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ അടിസ്ഥാനമാക്കി തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി, അര്‍ഹതപ്പെട്ട അവധി ആനുകൂല്യങ്ങള്‍, ശരിയായ ജോലി സമയം, ആരോഗ്യ ശുചിത്വ പരിപാലനത്തിന് നല്‍കുന്ന പരിഗണന, ഹോസ്റ്റല്‍, ക്രഷ്, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളാക്കും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നവംബര്‍ 19നകം നല്‍കാന്‍ വിവിധ സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.  

തുടര്‍ന്നു തൊഴിലാളികളുടെ നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ചാണ് കരട് നയത്തിന് അന്തിമരൂപം നല്‍കുന്നത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ സംരംഭമായ 'കെയ്‌സ്' മുഖേനെ വിദഗ്ധ പരിശീലനം നല്‍കുമെന്നും ഓയില്‍ റിഫൈനറി അടക്കമുള്ള മറ്റുമേഖലകളിലും വിദഗ്ധ പരിശീലനം നല്‍കാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ നല്‍കാന്‍ 1800 4255 5214 എന്ന ടോള്‍ഫ്രീ കോള്‍സെന്റര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴുവരെ സേവനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  5 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  34 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  39 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago