പകര്‍പ്പവകാശ ലംഘനം; ഖസാക്കിന്റെ ഇതിഹാസം നാടകം തടഞ്ഞു
ന്യൂഡല്‍ഹി: ഒ.വി വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്കാര പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി വിജയന്റെ മകന് മധു സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
വിജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കൃതികളുടെയെല്ലാം പകര്‍പ്പവകാശം മകന് മധുവിനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ ഖസാക്ക് നാടകമാക്കുകയും കേരളത്തിനകത്തുംപുറത്തും പലവേദികളിലും അവതരിപ്പിക്കുകയും ചെയ്തതിനെതിരേയാണ് മധു കോടതിയെ സമീപിച്ചത്.
നാടകത്തിന്റെ സംവിധായകന് ദീപന് ശിവരാമനുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാതെവന്നപ്പോഴാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 11 മുതല്‍ 13 വരെ മുംബൈയില്‍ നാടകം അവതരിപ്പിക്കാനൊരുങ്ങുകയായിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖസാക്കിന്റെ ഇതിഹാസം മറ്റേതെങ്കിലും രൂപത്തില്‍ പുനര്നിര്മിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ സംപ്രേഷണം ചെയ്യുന്നതോ അവതരിപ്പിക്കുന്നതോ തടഞ്ഞുകൊണ്ടാണ് ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."