അബൂട്ടി ഹാജിയുടെ നിര്യാണം; കോറോത്തിന് തീരാനഷ്ടം
കോറോം: കോറോത്തെ മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന കെ.കെ അബൂട്ടി ഹാജിയുടെ വേര്‍പാട് ഒരു നാടിനെ ദുഖത്തിലാഴ്ത്തി. കോറോം മഹല്ല് കമ്മിറ്റി, വിവിധ റിലീഫ് കമ്മിറ്റികള്‍ എന്നിവയിലും സമസ്തയുടെ പോഷകഘടകങ്ങളിലും നിറസാന്നിധ്യമായിരുന്നു ഹാജി. നാടിന്റെ വികസനത്തിന് വേണ്ടി പ്രത്യേക കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച വ്യക്തിത്വവുമാണ്. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തനായിരുന്നു ഹാജിയാര്‍. പ്രധാന പ്രവൃത്തകനായി ചെറുപ്പംമുതല്‍ പ്രവൃത്തന രംഗത്ത് കടന്ന് വന്ന് അഭിവക്ത കമ്മിറ്റിയിലടക്കം സ്ഥാനം നേടി കര്‍മ്മനിരതമായ പ്രസ്ഥഠനത്തിന് നേതൃത്തംനല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇടക്കാലത്ത് ഐ.എന്‍.എല്ലിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഹാജിയാര്‍ ജില്ലയിലെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കളുമായി നല്ല സഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെ കോറോം ജുമാ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഹാജിയാരുടെ ജനാസ പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
തുടര്‍ന്ന് കോറോത്ത് നടന്ന അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പൊതുയോഗത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു അധ്യക്ഷനായി.
കെ.ടി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, വി.കെ രണദേവന്‍, ടി മൊയ്തു, എം.പി കുര്യാക്കോസ്, കേളോത്ത് അബ്ദുല്ല, പി കുഞ്ഞബ്ദുല്ല ഹാജി, മായിന്‍ മുതിര, ഉസ്മാന്‍ പുഴക്കല്‍ സംസാരിച്ചു.
അബദുല്ല പടയന്‍ സ്വാഗതവും പി.സി ആലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."