ലോക്കൗട്ട് പിന്‍വലിക്കണം
മേപ്പാടി: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് പിന്‍വലിക്കണമെന്ന് ഭാരതീയ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബി.എം.എസ്) ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ച് തോട്ടം നിലനിര്‍ത്തുന്നതിനായി കഷ്ടപ്പെടുമ്പോള്‍ അവരെ ഇല്ലായ്മ ചെയ്യാനാണ് ഉടമകളുടെ ശ്രമം. മുന്നൂറിലധികം തൊഴിലാളികളുള്ള എസ്റ്റേറ്റ് അടച്ചുപൂട്ടുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നതിനായാണ്. എസ്റ്റേറ്റില്‍ നിന്നും നിര്‍ബന്ധിത വി.ആര്.എസിന് നോട്ടിസ് നല്കി തൊഴിലാളികളെ മാനസികമായി മടുപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കിയുമാണ് എസ്റ്റേറ്റ് പൂട്ടിയത്. എത്രയും പെട്ടന്ന് തോട്ടം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികള്‍ക്ക് ബി.എം.എസ് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു. ഭാരതീയ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം(ബി.എം.എസ്) ജില്ലാ പ്രസിഡന്റ് പി.കെ അച്ചുതന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."