HOME
DETAILS

ആരോഗ്യവകുപ്പിന്റെ റെയ്ഡ്; അനധികൃതമായി സൂക്ഷിച്ച മാംസാവശിഷ്ടങ്ങള്‍ പിടികൂടി

  
backup
October 28 2016 | 20:10 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d-2


കക്കട്ടില്‍: അനധികൃതമായി സൂക്ഷിച്ച ആടുമാടുകളുടെ മാംസാവശിഷ്ടങ്ങള്‍ പൊലിസ് പിടികൂടി. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ മാംസം സംസ്‌കരിച്ച് പൊടിയാക്കി ഡല്‍ഹിയിലേക്കു കയറ്റിയയക്കുന്ന നരിപ്പറ്റ പഞ്ചായത്തിലെ മുണ്ടോങ്കണ്ടിയിലെ കേന്ദ്രത്തിലാണ് കുറ്റ്യാടി പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും റെയ്ഡ് നടത്തിയത്.
 അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമാണിത്. സംഭവത്തില്‍ ഇവിടത്തെ തൊഴിലാളികളായ ഉത്തര്‍പ്രദേശിലെ ബാദ്പൂര്‍ സ്വദേശികളായ ഷഹസാദ് അലി (25), നദീം (22) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. അറവു കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉപയോഗശൂന്യമായ മാംസാവശിഷ്ടങ്ങളും എല്ലുകളും വേര്‍തിരിച്ച് ഉത്തരേന്ത്യയിലേക്കു അയക്കുകയാണ് ചെയ്യുന്നതെന്നു ഇവര്‍ പൊലിസിനോട് പറഞ്ഞു. ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിസരവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. പരിസര പ്രദേശങ്ങളിലെ ഷവര്‍മയ്ക്ക് ഇവയാണ് ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ദില്ലി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 months ago
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago