HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
backup
October 28 2016 | 21:10 PM
ഇരിട്ടി:മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാടിന് സമീപം മാമ്പ്രത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം.
കല്ലേറില്‍ വീടിന്റെ ജനല്‍ പാളികള്‍ തകര്‍ന്നു. ശബ്ദം കേട്ട് ഭയന്ന് എഴുന്നേറ്റ ഗൃഹനാഥ വൈ.എം പുഷ്പ(46)യെ കുഴഞ്ഞുവീണു പരിക്കേറ്റതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നാട് കാക്കയങ്ങാട് റോഡില്‍ മാമ്പ്രത്തെ ചാന്ദിനിയില്‍ കെ ചന്ദ്രന്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ അക്രമം നടന്നത്.
മുഴക്കുന്ന് പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.എ ഫിലിപ്പിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."