HOME
DETAILS
MAL
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഖിലേന്ത്യാടിസ്ഥാനത്തില്‍ എ.ടി.എം
backup
October 28 2016 | 21:10 PM
കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍വിസ് സഹകരണ ബാങ്കുകളിലേയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഖിലേന്ത്യ അടിസ്ഥാനത്തില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യം നിലവില്‍ വരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും.
ഇന്ത്യയില്‍ ആദ്യമായാണു നാഷണല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) നെറ്റ്വര്ക്കിലുള്ള എ.ടി.എം ശൃംഖലയുമായി സര്‍വിസ് സഹകരണ ബാങ്കുകളെ ബന്ധിപ്പിക്കുന്നത്.
കതിരൂര്‍, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി, കൊളച്ചേരി സര്‍വിസ് സഹകരണ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."