HOME
DETAILS

കൈപ്പാട് വികസനത്തിന് 10.23 കോടിയുടെ പദ്ധതി

  
backup
October 28 2016 | 21:10 PM

%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-10-23-%e0%b4%95%e0%b5%8b


     കൈപ്പാട് വികസനം ഒന്നാം ഘട്ട പദ്ധതി ജനുവരിയില്‍ ആരംഭിക്കും
പഴയങ്ങാടി: കല്ല്യാശേരി മണ്ഡലത്തിലെ ഏഴോം, പട്ടുവം, ചെറുകുന്ന്, കണ്ണപുരം തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കൈപ്പാട് നെല്‍കൃഷിയുടെ സമഗ്ര വികസനത്തിന് നബാര്‍ഡ് അനുവദിച്ച 10.23 കോടി രൂപയുടെ പദ്ധതി ജനുവരിയില്‍ ആരംഭിക്കും. കൈപ്പാട് വികസനവുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൈപ്പാടിന്റെ അടിസ്ഥാന സൗകര്യത്തിനായി തയാറാക്കിയ 24 കോടി രൂപയുടെ പദ്ധതിയില്‍ ഒന്നാംഘട്ടമായി 10.23 കോടി രൂപയാണ് അനുവദിച്ചത്.
രണ്ടാംഘട്ട പദ്ധതി നബാര്‍ഡിനും സമര്‍പ്പിക്കാന്‍ തീരുമാ നിച്ചു. റൈസ് മില്ലിന് പഞ്ചായത്തുകളില്‍ സ്ഥലം കണ്ടെത്തണം. മില്ലിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. കൃഷി ആവശ്യത്തിനായി സൊസൈറ്റിക്ക് വാഹനം വാങ്ങുന്നതിന് ഏഴ് ലക്ഷം രൂപ നല്‍കും.
വരമ്പിടുന്ന യന്ത്രം വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. യന്ത്രം രൂപകല്‍പ്പന ചെയ്യുന്നതിനാവശ്യമായ സഹായം വകുപ്പ് ചെയ്യും. 10.23 കോടി പദ്ധതിയില്‍ ബണ്ട് ബലപ്പെടുത്തല്‍, തടയണ നിര്‍മാണം, തോടുകളുടെ ആഴം കൂട്ടല്‍, തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടും. യോഗത്തില്‍ ടി.വി രാജേഷ് എം.എല്‍.എ, അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ് സുരേഷ്‌കുമാര്‍, വി.എസ് രാജീവ്(എം.ഡി, കെ.എല്‍.ഡി.സി), ഡോ. ടി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഹസന്‍ കുഞ്ഞി(ചെറുകുന്ന്), കെ.വിരാമകൃഷ്ണന്‍(കണ്ണപുരം), ആനക്കീല്‍ ചന്ദ്രന്‍(പട്ടുവം), ഡി വിമല(ഏഴോം), കെ പത്മനാഭന്‍ (കൈപ്പാട് സൊസൈറ്റി പ്രസിഡന്റ്), സെക്രട്ടറി കെ.വി നാരായണന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കണ്ണൂര്‍ കളക്ടര്‍; പിന്‍മാറ്റം പ്രതിഷേധ സാധ്യത കണക്കിലെടുത്ത്

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

Kerala
  •  2 months ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച: ഹരിയാന സ്വദേശിയായ ഗണേഷ് ത്സാ എന്നയാളും രണ്ട് സ്ത്രീകളും പിടിയില്‍

Kerala
  •  2 months ago
No Image

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago