HOME
DETAILS
MAL
ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക നിയമനം വിജിലന്‍സ് അന്വേഷിക്കണം: യൂത്ത് ലീഗ് ആശുപത്രി സെക്രട്ടറിയെ ഉപരോധിച്ചു
backup
October 28 2016 | 22:10 PM
കാസര്‍കോട്: കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിലെ അഴിമതിക്കെതിരേ യൂത്ത് ലീഗ് നേതാക്കള്‍ ജനറല്‍ ആശുപത്രി സെക്രട്ടറിയെ ഉപരോധിച്ചു. ആശുപത്രിയില്‍ യോഗ്യത ഇല്ലാത്ത ലാബ് ടെക്നീഷ്യന്മാരെ താല്‍ക്കാലികമായി നിയമിച്ചതിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി വിജിലന്‍സിനു പരാതിയും നല്കി. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍സെക്രട്ടറി ടി.ഡി കബീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര ,അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, ബി.എം.സി ബഷീര്‍, ഇഖ്ബാല്‍ ചൂരി, ഷംസുദ്ധീന് കിന്നിംഗാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."