HOME
DETAILS
MAL
റാഖയില്‍ ഐ.എസിനെതിരെ പോരാട്ടത്തിന് സജ്ജമെന്ന് സഊദി
backup
October 29 2016 | 04:10 AM
റിയാദ്: സംഘര്‍ഷം രൂക്ഷമായ സിറിയയിലെ റാഖയില്‍ ഐ.എസിനെതിരെയും ബഷാര്‍ സൈന്യത്തിനെതിരെയും രംഗത്തിറങ്ങാന്‍ തങ്ങള്‍ സജ്ജമെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ഏതു സമയത്തും ആവശ്യപ്പെട്ടാല്‍ തങ്ങള്‍ യുദ്ധ മുഖത്തേക്കിറങ്ങാന്‍ സജ്ജമായിരിക്കുകയാണെന്നു സഖ്യ സേനാ തലവന്‍ മേജര്‍ ജനറല്‍ അഹമ്മദ് അസീരി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തില്‍ ഐ.എസിനെതിരെയുള്ള സഖ്യത്തില്‍ 2004 മുതല്‍ തങ്ങള്‍ ഭാഗവാക്കാണ്. ഐ.എസിനെതിരെ ഇതിനകം തന്നെ 200 ഓളം കര, വ്യോമ ആക്രമണങ്ങളും തങ്ങള്‍ നടത്തിയിട്ടുണ്ട്. സഊദിക്കകത്തെ വ്യോമ താവളത്തില്‍ നിന്നോ, തങ്ങളുടെ സഖ്യ കക്ഷിയായ തുര്‍ക്കിയിലെ വ്യോമ താവളത്തില്‍ നിന്നോ വ്യോമ യുദ്ധത്തിനു തങ്ങള്‍ ഒരുക്കമാണെന്നും പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അസീരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."