അവസാന ഏകദിനം അമ്മമാര്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ ടീം
വിശാഖപട്ടണം: ന്യൂസ്‌ലന്‍ഡുമായുള്ള അവസാന ഏകദിനം അമ്മമാര്‍ക്ക് സമര്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്. ജേഴ്‌സിയില്‍ നമ്പറിന്റെ താഴെ സ്വന്തം അമ്മയുടെ പേരെഴുതിയാണ് ക്യാപ്റ്റന്‍ ധോണിയുള്‍പടെയുള്ളവര്‍ കളിക്കിറങ്ങിയത്.
ഏഴാം നമ്പറില്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡുമായി ദേവകി, പതിനെട്ടാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ സരോജ്, ഇരുപത്തിയേഴാം നമ്പറില്‍ സുജാത... കണ്ടാല്‍ തോന്നുക ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമാണെന്നാണ്. എന്നാല്‍ ടീം പുരുഷ ടീമിന്റെത് തന്നെയാണെന്നറിയുമ്പോഴാണ് കാഴ്ചക്കാര്‍ അത്ഭുതപെടുക.
അവസാന ഏകദിനം സ്വന്തം അമ്മമാര്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍.അമ്മമാരെ ആദരിക്കുകയെന്ന ആശയവുമായാണ് അവരുടെ പേരെഴുതിയ ജേഴ്‌സിയും ധരിച്ച് ടീം ഇന്ത്യ ഇന്ന് കളിക്കാനിറങ്ങിയത്.
അമ്മമാര്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാറില്ലെന്നും ദേവകിയെന്ന് പേരുള്ള ജേഴ്‌സിയണിഞ്ഞ് മൈതാനത്ത് ഇറങ്ങിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ധോണി അഭിപ്രായപ്പെട്ടു.
'അമ്മമാര്‍ അംഗീകാരം അര്‍ഹിക്കുന്നു' എന്ന ആശയം പ്രചരിപ്പിക്കുവാനായി സ്റ്റാര്‍ ഇന്ത്യ പുറത്തിറക്കിയ 'നയീ സോച്' എന്ന പരസ്യത്തില്‍ കളിക്കാര്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ജേഴ്‌സിയുമായി കളത്തിലെത്താനും ടീം ഇന്ത്യ തീരുമാനിച്ചത്. അമ്മമാര്‍ മക്കള്‍ക്കു വേണ്ടി ചെയ്ത ത്യാഗങ്ങളെ സ്മരിക്കാനും അവരെ ആദരിക്കുവാനും വേണ്ടിയാണ് അമ്മമാരുടെ പേരുകള്‍ ജേഴ്‌സിയില്‍ ആലേഖനം ചെയ്തതെന്ന് ടീ്ം പറയുന്നു.
എല്ലാവരും ഉപനാമങ്ങള്‍ സ്വീകരിക്കുന്നത് അച്ഛന്റെ പേരില്‍ നിന്നാണ്. എല്ലാവരും അമ്മമാരെ അഭിന്ദിക്കാനും പിന്തുണക്കാനും തയ്യാറാകണമെന്നും ധോണി വ്യക്തമാക്കി.
ഇന്ത്യന്‍ സാഹചര്യത്തില്‍ അമ്മമാര്‍ക്കെതിരില്‍ വ്യാപകമായ തരത്തില്‍ അവഗണനയും കുടുംബത്തില്‍ പുറത്താക്കലും നടക്കുന്നതിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താനാണ് ഇത്തരത്തിലൊരു ഇടപെടലുമായി ഇന്ത്യന്‍ ടീം രംഗത്ത് വന്നത്.
എന്തായാലും സമനിലയിലായിരുന്ന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ശക്തമായ മുന്നേറ്റത്തോടെയാണ് ഇന്ത്യ ന്യൂസ്‌ലന്‍ഡിനെ പരാജയപെടുത്തിയത്.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ 269 എന്ന വിജയലക്ഷ്യത്തിന് മുമ്പില്‍ കേവലം 79 റണ്‍സ് നേടാനെ ന്യൂസ്‌ലണ്ടിനായിട്ടുള്ളു. അമ്മമാരുടെ അനുഗ്രഹമായിരിക്കും ഒരുപക്ഷെ ഇന്ത്യയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."