ബഹ്‌റൈനില്‍ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ ബഹ്‌റൈന്‍ പോലീസില്‍ പരാതി നല്‍കി.
ഗുദൈബിയയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി അലിയാര്‍ കുഞ്ഞു നിസാറുദ്ദീ(36)നെയാണ് ബുധനാഴ്ച മുതല്‍ കാണാതായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ഹമദ് ടൗണിലുള്ള സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ അലിയാര്‍ പിന്നീട് തിരിച്ചു വന്നിട്ടില്ലെന്ന് ബഹ്‌റൈനിലുള്ള സഹോദരന്‍ നൗഷാദ് അറിയിച്ചു.
ഏറെ വൈകിയിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ഫോണ്‍ അവസാനമായി റിംഗ് ചെയ്തത്.
പിന്നീട് ഫോണ്‍ സ്വിച്ച ഓഫ് ആക്കിയ നിലയിലാണ്. നാട്ടിലുള്ള ഭാര്യയെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി നാട്ടിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
ഇദ്ദേഹത്തെ പരിചയമുള്ള സുഹൃത്തുക്കളും സഹോദരന്‍ നൗഷാദും ഹമദ് ടൗണ്‍ അടക്കമുള്ള എല്ലായിടത്തും തിരഞ്ഞുവെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായതു സംബന്ധിച്ച് സഹോദരന്‍ നൗഷാദ് ഹൂറ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെ കാണുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ 39076367 എന്ന നമ്പറിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."