ചാരപ്പണിക്ക് അറസ്റ്റിലായ പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാട്ടിലേക്ക് മടങ്ങി
ന്യൂഡല്‍ഹി: ചാരപ്പണിക്കു പിടിയിലായ പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹബൂബ് അക്തര്‍ പാക്കിസ്ഥാനിലേക്കു മടങ്ങി. അനഭിമിതനായി ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു വാഗാ അതിര്‍ത്തിയിലൂടെ ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്.
മെഹബൂബിനെ പുറത്താക്കിയതിനു പകരമായി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ സുര്‍ജിത് സിംഗിനെ പാക്കിസ്ഥാനും പുറത്താക്കി. നയതന്ത്ര രീതിക്കു നിരക്കാത്ത പ്രവൃത്തി നടത്തിയെന്നാരോപിച്ചാണു നടപടി.
ഹൈക്കമ്മീഷനില്‍ വിസ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന അക്തര്‍ പാകിസ്ഥാന്‍ മിലിട്ടറി ഇന്റലിജന്‍സില്‍ നിന്നു ഡെപ്യൂട്ടേഷനിലെത്തിയ ഫറൂഖ് ഹബീബിനു കീഴിലാണു ജോലി ചെയ്തിരുന്നത്. ഹബീബിന്റെ ഔദ്യോഗിക വാഹനത്തില്‍ ഡല്‍ഹി മൃഗശാലയിലെത്തി രണ്ടുപേരില്‍ നിന്നു നിര്‍ണായക രേഖകളടങ്ങിയ സിഡി വാങ്ങുമ്പോഴാണ് അക്തര്‍ പിടിയിലായത്.
ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍ മെഹമൂദ് അക്തറിനോട് 48 മണിക്കൂറിനകം രാജ്യം വിടാനാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചു.
അതേസമയം രേഖകള്‍ കൈമാറിയെന്നു സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
ബിഎസ്എഫിന്റെ സേനാ വിന്യാസം ഉള്‍പ്പെട്ട കാര്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്. അതിര്‍ത്തിയിലെ ബിഎസ്എഫ് സൈനിക വിന്യാസം അടയാളപ്പെടുത്തിയ മാപ്പുകളും പ്രതിരോധ രഹസ്യങ്ങളും ഇവരില്‍നിന്നു പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.
പ്രതിരോധ വിവരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 2015 നവംബറില്‍ അഞ്ച് പേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."