HOME
DETAILS

ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍

  
backup
October 30 2016 | 01:10 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%b5-%e0%b4%95%e0%b5%87

പത്താളുകള്‍ ചേര്‍ന്ന് കാട്ടില്‍ വേട്ടക്ക് പോയി. സംഘത്തിന്റെ എണ്ണമെടുക്കാന്‍ ഒരുങ്ങി. അപ്പോള്‍ ഒന്‍പത് പേരെ ഉള്ളൂ. ഓരോരുത്തരും ഇങ്ങനെ ആവര്‍ത്തിച്ചു എണ്ണിയിട്ടു ഒന്‍പതിനപ്പുറം കടക്കുന്നില്ല.  എണ്ണുന്നവരെല്ലാം സ്വന്തം എണ്ണാതെയാണ് എന്നതായിരുന്നു ഇതിന്ന് കാരണം. അവസാനം പുതിയ ഒരാള്‍കൂടി അവിടെ എത്തി. അയാള്‍ പറഞ്ഞു: വിഡ്ഢികളെ എണ്ണുന്നവനെ കൂടി ചേര്‍ത്ത് എണ്ണണം.
എന്റെ കുട്ടിക്കാലം മുതലേ കേള്‍ക്കുന്ന ഈ തമാശ വീണ്ടണ്ടും ഓര്‍ക്കാന്‍ കാരണം  അടുത്തകാലത്ത് കേള്‍ക്കുന്ന ചില ആരോപണ പ്രത്യാരോപണമാണ്- തീവ്രവാദം വളര്‍ത്തിയത് മൗദൂദിയന്‍ സാഹിത്യങ്ങളാണെന്ന് മുജാഹിദുകളും അല്ല, മുഹമ്മദ് അബ്ദുല്‍ വഹാബിന്റെ വീക്ഷണങ്ങളാണെന്ന് ജമാഅത്തുകാരും ആരോപിക്കുകയാണ്.
ഈ രണ്ടണ്ടുവിഭാഗവും ഈ കേസില്‍ ഒരുമിച്ചാണെന്നതാണ് ചരിത്ര വസ്തുത. മൗദൂദിയുടെ രചനകള്‍ വായിക്കുന്നവര്‍ തീവ്രവാദികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ രചനകള്‍ വായിച്ചിട്ടു ഒരാളും തീവ്രവാദത്തിലേക്ക് പോയിട്ടില്ലെന്നാണ് ജമാഅത്ത് വക്താവ് പറയുന്നത് (മാധ്യമം ഒക്‌ടോബര്‍ 16). ഇന്ത്യയെപ്പോലെ ബഹുസ്വര സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് രഷ്ട്രീയ ചലന നിശ്ചലനങ്ങളില്‍നിന്നും ഭരണരംഗത്ത് നിന്നും അപ്പാടെ മാറിനില്‍ക്കുന്ന നയമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി തുടക്കത്തിലെ  സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മാത്രമല്ല, വോട്ട് ചെയ്യുന്നത്‌പോലും ശിര്‍ക്കും അനിസ്‌ലാമികവുമാണെന്നു പഠിപ്പിച്ചവര്‍ക്ക് ഇതിലേറെ വലിയ രാജ്യദ്രോഹം മറ്റെന്താണ് ചെയ്യാന്‍ കഴിയുക.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും രാജ്യത്തിന്റെ പൊതുസ്ഥാപനങ്ങളില്‍നിന്നും ഭരണവേദികളില്‍നിന്നും പുതിയ തലമുറയെ അകറ്റുവാനുമാണ് ജമാഅത്ത് ശ്രമിച്ചുപോന്നത്. നിരവധി പേരുടെ സര്‍ക്കാര്‍ ജോലികള്‍ തടഞ്ഞു.  രാജി വയ്പ്പിച്ചു. ഇത്തരം പിന്തിരിപ്പന്‍ നയങ്ങള്‍ പരസ്യമായി തിരുത്താതെ തന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്‌റ്റേറ്റ് അമീറായി നിയമിച്ചുകൊണ്ടണ്ട് തങ്ങള്‍ യഥാര്‍ഥ ആദര്‍ശപ്രസ്ഥാനമാണെന്ന് ജമാഅത്ത് വിളംബരം ചെയ്യുന്നതാണ് ലോകം കാണുന്നത്. നേരത്തേ രാജിവച്ചവരുടെ ആത്മാക്കള്‍ ഇവരോട് പൊറുക്കുമോ?
'ജമാഅത്തില്‍ നിന്നും ഒരാളും ഐ.എസിലേക്കോ അല്‍ഖാഇദയിലേക്കോ മറ്റു തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കോ പോയില്ല. പ്രസ്ഥാനം സ്വയം തീവ്രവാദ പരിണാമത്തിന് വിധേയമായതുമില്ല '(മാധ്യമം). എന്തൊരവകാശവാദം! ഒന്നു ചോദിക്കട്ടെ, ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സിമി എങ്ങോട്ടാണ് പോയത്? തങ്ങള്‍ ഭീകരവാദികളല്ലെന്നതിനും അതിന് പ്രചാരം നല്‍കുന്നില്ലെന്നും സമര്‍ഥിക്കാനായി, ജമാഅത്ത് ആശയങ്ങള്‍ തീവ്രവാദം ആണെന്ന ആരോപണങ്ങള്‍ കോടതികള്‍ തള്ളിക്കളഞ്ഞതാണെന്ന കൗതുകവാദം ഉന്നയിക്കപ്പെടുന്നുണ്ട്.യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെയും അതു വിഭാവനം ചെയ്യുന്ന നിയമവ്യവസ്ഥയുടെയും വിശാലത കൊണ്ടണ്ടും സമഗ്രത കൊണ്ടണ്ടുമാണ് ഈ വിധി. പക്ഷേ, ജനങ്ങള്‍ തീവ്രവാദത്തിലേക്ക് നയിക്കപ്പെടുന്നത് ഇത്തരം കോടതിവിധികള്‍ വിലിയിരുത്തിയ ശേഷമല്ലല്ലോ? തീവ്രവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യം തന്നെ എടുക്കുക.
അദ്ദേഹം അങ്ങനെ പ്രസംഗിച്ചുവെന്ന് കോടതിക്ക് ഇനിയും ബോധ്യമായിട്ടില്ല. പക്ഷേ, തന്റെ പ്രസംഗത്തില്‍ ആകൃഷ്ടരായ പല യുവാക്കളും ഭീകരവാദികളായി മാറിയെന്ന് മഅ്ദനി തന്നെ സമ്മതിച്ചതാണ്. നീണ്ട ണ്ടകാലത്തെ വിചാരണയ്ക്കു ശേഷം പുറത്തുവരുന്ന വിധികള്‍ കണ്ടണ്ട ശേഷമല്ല അണികള്‍ തീവ്രവാദികളാകുന്നതെന്ന് ചുരുക്കം.
ഇനി മുജാഹിദുകളുടെ അവസ്ഥ നോക്കാം. ലോകത്ത് ഇസ്്‌ലാമിക തീവ്രവാദത്തിന് വിത്തുപാകിയത് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് തന്നെയാണ്. ബിന്‍ലാദന്‍ പോലും അതിന്റെ ഉല്‍പന്നമാണെന്നു  കാണാം. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ സലഫി പണ്ഡിതന്‍ മുഹമ്മദ് കുട്ടശ്ശേരിയുടെ വരികള്‍ കാണുക: 'സഊദികള്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ ആശയങ്ങള്‍ അക്ഷരംപ്രതി നടപ്പില്‍വരുത്തുന്ന സമീപനരീതിയാണ് സ്വീകരിച്ചത്.
ജനങ്ങള്‍ പുണ്യസ്ഥലങ്ങായി ഗണിച്ച് ആദരങ്ങള്‍ അര്‍പ്പിക്കുന്ന സ്ഥലങ്ങളുടെ നേരെയെല്ലാം അവരുടെ കൈകള്‍ നീണ്ടണ്ടു. ഖദീജ ബീവിയുടെ ഖുബ്ബ, നബി ജനിച്ച സ്ഥലത്തെ ഖുബ്ബ, സ്വഹാബി വര്യന്മാരുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ആദരവു കല്‍പിക്കുന്ന സ്മാരകങ്ങള്‍ എല്ലാം തട്ടിനിരപ്പാക്കിയ സഊദികള്‍ റസൂലിന്റെ വിശുദ്ധ ദേഹം മറവു ചെയ്യപ്പെട്ട സ്ഥലത്തുള്ള ആഭരണങ്ങളും നിക്ഷേപങ്ങളുമെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തു.
ഈ നടപടികള്‍ ജനങ്ങളില്‍ കടുത്ത അമര്‍ഷവും സങ്കടവും ഇളക്കിവിടുക സ്വാഭാവികമായിരുന്നു. ചരിത്രാവശിഷ്ടങ്ങളും കലാസ്മാരകങ്ങളും നശിപ്പിച്ചു എന്നു പരിതപിക്കുന്നവരും ഉണ്ടണ്ടായിരുന്നു. ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളോട് യോജിക്കുന്നവരിലും ഇവ പ്രയോഗവത്ക്കരിക്കുന്നതിന്  സ്വീകരിച്ച ഇത്രയും കര്‍ക്കശവും പ്രകോപനപരവുമായ രീതിയെ വിമര്‍ശിക്കുന്നവരുണ്ടണ്ട്്.'' (ഇസ്്‌ലാമിന്റെ ചരിത്രപാതയിലൂടെ 14 നൂറ്റാണ്ടണ്ട്.. പേജ്: 900).
സലഫികളുടെ ഇത്തരം ദര്‍ശന ചെയ്തികള്‍ ഉദ്ധരിക്കുകയല്ലാതെ അതിനെ വിമര്‍ശിക്കാന്‍ പ്രൊഫസര്‍ കുട്ടശ്ശേരി സന്നദ്ധനാകുന്നില്ല എന്ന വസ്തുത ഓര്‍ക്കണം. മറ്റൊന്ന്, ചരിത്ര സ്മാരകങ്ങളോട് ചെയ്ത ഈ ധിക്കാരങ്ങളെയെല്ലാം കേരള സലഫികള്‍ ഒരുകാലത്ത് അഭിനന്ദിച്ചവരാണ്. മാത്രമല്ല, ഇത്തരം സ്മാരകങ്ങളെ ആദരിച്ചിരുന്ന  നിഷ്‌കളങ്കരായ വിശ്വാസികളെ മുഴുക്കെ സലഫികള്‍ പീഡിപ്പിച്ച് കൊന്ന കഥ ഗ്രന്ഥകാരന്‍ വിസ്മരിക്കുന്നു. സത്യത്തില്‍ സഊദി സലഫികള്‍ ഇന്നും ഈ മാര്‍ഗത്തില്‍ തന്നെയാണ്. ജന്നത്തുല്‍ ബഖീഇല്‍ ഹസ്രത്ത് ഉസ്മാന്‍ (റ) ന്റെ ഖബറിടം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നതെല്ലാം തട്ടിനിരപ്പാക്കിയിരിക്കുന്നു. നാലു ഖലീഫമാരില്‍ സിദ്ദീഖും ഫാറൂഖും പ്രവാചകന്റെ സമീപത്ത് തന്നെയുണ്ടണ്ട്. ഹസ്രത്ത് അലി (റ) കൂഫയിലും. ഉസ്മാന്‍ (റ) എവിടെ എന്ന ചോദ്യത്തിന് ഇനി ഉത്തരമുണ്ടണ്ടാകില്ല. കുട്ടശ്ശേരിയുടെ വരികള്‍ വായിച്ചുകേട്ട ഒരു മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം, 'പ്രവാചകന്റെ ഖബറിടം വരെ മാറ്റാന്‍ സഊദി ശ്രമിച്ചിരുന്നു. ജനങ്ങളെ ഭയന്നുമാത്രം നീട്ടിവയ്ക്കുകയായിരുന്നു' എന്നാണ്.
ചുരുക്കത്തില്‍ തങ്ങളുടെ വീക്ഷണത്തിനൊപ്പം നില്‍ക്കാത്തവര്‍ മരിച്ചവരാണെങ്കിലും ജീവിച്ചിരിക്കുന്നവരാണെങ്കിലും അവരെ വെറുതെ വിടുന്ന പതിവ് സലഫികള്‍ക്കില്ല തന്നെ. പ്രതിരോധത്തിനായി ഇപ്പോള്‍ പല ഗിമ്മിക്കുകള്‍ കാണിക്കുന്നുണ്ടെങ്കിലും ചരിത്രം വിസ്മരിക്കാവതല്ലല്ലോ. കേരളത്തിലെ സലഫീ ഗീര്‍വാണ പ്രഭാഷകര്‍ അവര്‍ക്ക് സഊദിയുടെ അധികാരം കിട്ടിയാല്‍ റൗദാശരീഫിന്റെ ഖുബ്ബ പൊളിച്ച് മാറ്റുമെന്ന് പ്രസംഗിച്ചതിന്റെ എത്രയോ രേഖകള്‍ ലഭ്യമാണ് താനും.
ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നവരുടെ ആദര്‍ശസ്രോതസ്സില്‍ ഇസ്്‌ലാമിന്റെ യഥാര്‍ഥ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത നിരവധി ആശയങ്ങളുണ്ടെന്നത് വസ്തുതയാണ്. ഇസ്്‌ലാം തെറ്റിദ്ധരിക്കപ്പെട്ട കാലത്ത് വികല വിശ്വാസങ്ങളില്‍ നിന്ന് മാറി നില്‍ക്കലും ഇസ്്‌ലാമിന്റെ  യഥാര്‍ഥ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കലും എല്ലാ വിശ്വാസികള്‍ളുടേയും ബാധ്യതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago