HOME
DETAILS
MAL
ഡോണിന് വാര്‍ത്ത ചോര്‍ത്തിയ പാക് മന്ത്രിയെ പുറത്താക്കി
backup
October 30 2016 | 01:10 AM
ഇസ്്ലാമാബാദ്: പാകിസ്താനില്‍ സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കിയ മന്ത്രിയെ പുറത്താക്കി. പാകിസ്താന് വാര്‍ത്താവിനിമയ മന്ത്രി പര്‍വായിസ് റാഷിദിനെയാണ് പുറത്താക്കിയത്.
പകരം നവാസ് ശരീഫിന്റെ വിശ്വസ്തനും പാകിസ്താന് മുസ്്ലിം ലീഗ് (നവാസ്) മുതിര്‍ന്ന നേതാവുമായ ആള് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന വാര്‍ത്ത പാക് പത്രമായ ഡോണ്‍ ആണ് പുറത്തുവിട്ടത്. ഈ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനായ സിറില്‍ അല്‍മേഡയ്ക്ക് വിദേശ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
സിറിലിന് ഈ വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത് പെര്‍വായിസ് ആണെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."