HOME
DETAILS

ഒറ്റക്കുതിപ്പില്‍ 83 ഉപഗ്രഹങ്ങള്‍: ഐ.എസ്.ആര്‍.ഒ ജനുവരിയില്‍ ചരിത്രം രചിക്കും

  
backup
October 30 2016 | 01:10 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-83-%e0%b4%89%e0%b4%aa%e0%b4%97%e0%b5%8d

ന്യൂഡല്‍ഹി: ഒറ്റക്കുതിപ്പില്‍ 83 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിക്കാന്‍ ഐ.എസ്.ആര്‍.ഒ തയാറെടുക്കുന്നു. അടുത്ത വര്‍ഷം ആദ്യമാണ് വിക്ഷേപണം നടക്കുകയെന്ന്  ഐ.എസ്.ആര്‍.ഒയുടെ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ചെയര്‍മാനും എം.ഡിയുമായ രാകേഷ് ശശിഭൂഷണ്‍ അറിയിച്ചു. 81 വിദേശ ഉപഗ്രഹങ്ങള്‍ക്കൊപ്പം രണ്ട് ഇന്ത്യന്‍ നിര്‍മിത ഉപഗ്രഹങ്ങളുമടക്കമുള്ള നാനോ ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരുക. ഒരേ റോക്കറ്റില്‍ വ്യത്യസ്ത ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ച് നേരത്തെ ഐ.എസ്.ആര്‍.ഒ ചരിത്രം സൃഷ്ടിച്ചിരുന്നു. പി.എസ്.എല്‍.വിയുടെ എക്‌സ്- എ വിഭാഗത്തിലുള്ള റോക്കറ്റാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായി ഉപയോഗിക്കുക.
ഒറ്റ വിക്ഷേപണത്തില്‍ ഐ.എസ്.ആര്‍.ഒ ഭ്രമണപഥത്തിലെത്തിച്ച പരമാവധി ഉപഗ്രഹങ്ങളുടെ എണ്ണം നിലവില്‍ ഇരുപതാണ്. 37 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണ് ഈ മേഖലയില്‍ നിലവിലെ റെക്കോഡ്. 2014 ജൂണ്‍ 22 നായിരുന്നു റഷ്യ ഈ ഉദ്യമം നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago