ഹൂതികളുടെ നിലപാട് അപലപനീയം: ഹൈദരലി തങ്ങള്‍
കോഴിക്കോട്: മുസ്‌ലിം ലോകത്തിന്റെ ഖിബ്‌ലയായ മക്കയിലേക്ക് മിസൈല്‍ തൊടുത്ത യമനിലെ ഹൂതികളുടെ ചെയ്തി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മക്കയെ ലക്ഷ്യംവച്ചവര്‍ ഇസ്‌ലാമിന്റെ രക്ഷകരാണെന്ന് പറയുന്നത് വിരോധാഭാസമാണ്. ഭീകരരുടെ തനിനിറമാണ് ഇതിലൂടെ പുറത്തായതെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സഊദി ഭരണകൂടവുമായി അഭിപ്രായ ഭിന്നതയുണ്ടെന്നത് മുസ്‌ലിം ലോകത്തിന്റെ ആരാധനാ കേന്ദ്രമായ ഖഅ്ബാലയത്തെ ലക്ഷ്യംവയ്ക്കാന്‍ എങ്ങിനെയാണ് ന്യായീകരണമാവുക. സഊദിയുടെ ജാഗ്രതയും തന്ത്രപ്രധാന നീക്കങ്ങളുമാണ് അത്യാഹിതം ഒഴിവാക്കിയത്.
ഐ.എസ്- ഹൂതി തുടങ്ങിയവക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അവര്‍ക്ക് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധരാണെന്നും പല പഠനങ്ങളും പുറത്തുവിട്ടതാണ്.
മക്കയെ ലക്ഷ്യംവച്ചതിലൂടെ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയാണ് ഉണ്ടായത്. മനുഷ്യത്വത്തിനെതിരേ വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരതക്കെതിരേ ലോകം ഒന്നിക്കണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."