HOME
DETAILS

നെല്ലുസംഭരണം പാളി; കര്‍ഷകര്‍ ദുരിതത്തില്‍

  
backup
October 30 2016 | 05:10 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7


വൈക്കം: പ്രകൃതി അനുഗ്രഹിച്ചപ്പോള്‍, അധികൃതര്‍ അനാസ്ഥകാണിച്ചതോടെ നെല്‍ കര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.വെല്ലൂരിലെ കര്‍ഷകര്‍ക്കാണ് ഈ ദുര്‍ഗതി. വിളവെടുപ്പ് പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞെങ്കിലും നെല്ലു സംഭരിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് ഇവിടെ. നെല്ലു സംഭരണം പാളിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി.
. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും നെല്ലെടുപ്പ് പൂര്‍ണ്ണമായും പാളിയിരിക്കുകയാണ്. കൃഷിവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ലു സംഭരണം പാളിയിട്ടും വ്യക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടറുടെയും മന്ത്രിയുടെയും ഇടപെടലുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങളാകെ തകിടം മറിയും.
വെച്ചൂരിലെ മൂവായിരത്തിലധികം ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ കൃഷി നടത്തുന്ന എഴുന്നൂറിലധികം കര്‍ഷകര്‍ ഇപ്പോള്‍ കൃഷിയില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ഒരുക്കത്തിലാണ്. വരുംനാളുകളില്‍ കൃഷി ഇറക്കേണ്ടെന്ന ദു:ഖകരമായ അവസ്ഥയിലേക്കാണ് പാടശേഖരസമിതികള്‍ പോലും പോകുന്നത്. വെച്ചൂര്‍, തലയാഴം, കല്ലറ, നീണ്ടൂര്‍, കുമരകം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കുവാനും കാര്‍ഷിക രംഗത്തിന്റെ പുരോഗതി ഉറപ്പുവരുത്താനും തുടങ്ങിയ ഓയില്‍പാം ഇന്‍ഡ്യയുടെ മോഡേണ്‍ റൈസ് മില്ലുകൊണ്ട് കാര്യമായ ഒരു ഗുണവും ലഭിക്കുന്നില്ല.
വിഷയത്തില്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, സി .പി.ഐ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. പലരും മോഡേണ്‍ റൈസ് മില്ലിനുമുന്നില്‍ ഒന്നാംഘട്ട സമരപരിപാടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ ഇതൊന്നും കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും ലഭിച്ചിട്ടില്ല.
നെല്ലെടുക്കാമെന്നും മതിയായ വില നല്‍കുമെന്നും മോഡേണ്‍ റൈസ് മില്ലിന്റെ അധികാരികള്‍ പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല. ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തി പോരുന്നത്. കര്‍ഷകരുടെ രക്ഷയ്ക്കുവേണ്ടി മുറവിളി കൂട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഒരുമിച്ചു നിന്ന് പോരാടണം. വൈക്കത്തിന്റെ നെല്ലറയായ വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതേ അവസ്ഥ തന്നെയാണ് താറാവുകര്‍ഷകരിലേക്കും എത്തിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ പടര്‍ന്നഴ പിടിച്ചിരിക്കുന്ന പക്ഷിപ്പനിയുടെ ദുരന്തവശങ്ങള്‍ വെച്ചൂരിലേക്ക് എത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ പലരും ആശങ്കയിലാണ്. താറാവ് മുട്ടയുടെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago