HOME
DETAILS
MAL
പട്ടികവിഭാഗങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം തടയണം: കെ.ഡി.വൈ.എഫ്
backup
October 30 2016 | 05:10 AM
മലപ്പുറം: പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തൊട്ടാകെ 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ കക്കൂസ് നിര്‍മാണം, വീട് റിപ്പയര്‍, ഭവന നിര്‍മാണം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള മറ്റ് ഫണ്ടുകള്‍ വിതരണം എന്നിവയില്‍ വ്യാപക അഴിമതി നടന്നതായി സംശയിക്കുന്നതിനാല്‍ പ്രസ്തുത ഫണ്ടുകളുടെ വിതരണത്തില്‍ വന്ന വീഴ്ചയെകുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ദളിത് യുവജന ഫെഡറേഷന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ കാലഘട്ടത്തിലുണ്ടായിരുന്ന പ്രമോട്ടര്‍മാര്‍ അവരുടെ സ്വന്തം താല്പര്യപ്രകാരം സ്വന്തം ആളുകളെ ഉള്‍പ്പെടുത്തി അവര്‍ക്ക് മാത്രം ആനുകൂല്യം നല്‍കുന്നതിനുള്ള ലിസ്റ്റ് തയാറാക്കിയ പ്രമോട്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ഡി.വൈ.എഫ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."