ജോലി ചുമട്ടുത്തൊഴില്; റേഷന്‍ കാര്‍ഡില്‍ 'കേന്ദ്ര ഉദ്യോഗസ്ഥന്'..!
വേങ്ങര: ചുമട്ടുതൊഴിലാളിയായ ഗൃഹനാഥന് റേഷന്‍കാര്‍ഡ് രേഖയില്‍ 'കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്'. എ.ആര് നഗര്‍ പഞ്ചായത്ത് ചെപ്പ്യാലം വാര്‍ഡിലെ കളത്തിങ്ങല്‍ ബീരാന് ആണ് സിവില്‍ സപ്ലൈസ് വകുപ്പ് പുറത്തുവിട്ട കരട് റേഷന്‍കാര്‍ഡ് രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നത്. വര്‍ഷങ്ങളായി കുന്നുംപുറം ടൗണില്‍ ചുമട്ടുത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
റേഷന്‍ കാര്‍ഡ് പുതുക്കുന്ന സമയത്തു കൂലിപ്പണിയെന്നാണു നല്‍കിയിരുന്നതെങ്കിലും കരട് പട്ടിക പരിശോധിച്ചപ്പോഴാണ് പരിസരത്ത് ആര്‍ക്കുമില്ലാത്ത 'ഉദ്യോഗം' ലഭിച്ച വിവരമറിയുന്നത്. ഇതോടെ നേരത്തെ ബി.പി.എല്‍ വിഭാഗത്തിലായിരുന്ന ബീരാന്റെ കുടുംബം ഇപ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, കുറഞ്ഞ തുകയാണ് ബീരാന്റെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഡാറ്റാ എന്‍ട്രിയിലെ പ്രശ്നമായിരിക്കും ബീരാന്റെ ഈ ഉദ്യോഗക്കയറ്റത്തിനു പിന്നിലെന്നു കരുതുന്നു. താലൂക്ക് സപ്ലൈ ഓഫിസര്‍ക്കു പരാതി നല്‍കാനിരിക്കുകയാണ് ബീരാന്.
ചെപ്പ്യാലം വാര്‍ഡ് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റേഷന്‍ കാര്‍ഡ് കരടു പട്ടിക പരിശോധനാ ക്യാംപില്‍ പങ്കെടുത്തപ്പോഴാണ് ബീരാന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിവരം വെബ്സൈറ്റ് പരിശോധിച്ച യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."