വളപട്ടണം പാലം: നടപ്പാത അറ്റകുറ്റപ്പണി തുടങ്ങി
തലശ്ശേരി: നമുക്ക് ജാതിയില്ലെന്നു പറഞ്ഞ് ജാതിയുടെ പേരില്‍ മനുഷ്യനെ അകറ്റുന്നതും ഏറ്റുമുട്ടുന്നതുമായ നിലപാടല്ല നമുക്കു വേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡി.സി.സി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ സന്ദേശ യാത്രയുടെ സമാപനം തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍ ഒരു വിഭാഗത്തിന്റെ മാത്രം നേതാവല്ല. കേരളീയ സമൂഹത്തിന്റെ മുഴുവന്‍ നേതാവായിരുന്നു. മാനവരാശിക്ക് ഗുരുദേവ ദര്‍ശനം പകര്‍ന്നു നല്‍കി മാതൃകയായി. ഗുരുദേവനെക്കുറിച്ചുള്ള പഠനവും ദര്‍ശനവും പുതിയ തലമുറ ഏറ്റെടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അഡ്വ. സി.ടി സജിത്ത് അധ്യക്ഷനായി. എം.എല്‍.എമാരായ കെ.സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, കെ.പി.സി.സി സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, വി.എ നാരായണന്‍, പി രാമകൃഷ്ണന്‍, സജീവ് ജോസഫ്, മുന്‍ മന്ത്രി കെ സുധാകരന്‍, ജോഷി കണ്ടത്തില്‍, എന്‍.പി ശ്രീധരന്‍, എം.പി വേലായുധന്‍, സി.വി സന്തോഷ് , ബിജു ഉമ്മര്‍, പി.സി ഷാജി, പി.വി പുരുഷോത്തമന്‍, സുരേഷ് ബാബു എളയാവൂര്‍, മുഹമ്മദ് ബ്ലാത്തൂര്‍, വി.എന്‍ ജയരാജ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."