അധ്യാപികയെ പിരിച്ചുവിട്ടതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന്
അസുഖത്തെ തുടര്‍ന്ന് അവധിയിലായിരുന്ന അധ്യാപിക തിരിച്ചുവന്നപ്പോള്‍
ജോലിയില്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു
പാലക്കാട്: കഞ്ചിക്കോട് ജി.എല്‍.പി സ്‌കൂളിലെ പ്രീപ്രൈമറി അധ്യാപിക കെ.പി കാമാക്ഷിക്കുട്ടിയെ പ്രധാനാധ്യാപിക അകാരണമായി പിരിച്ച് വിട്ട നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.എസ്.ടി.എ വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ഷാഹിത റഹ്മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗവ. പ്രീപ്രൈമറി അധ്യാപകരെ പി.ടി.എകള്‍ നിയമിച്ചിരുന്നെങ്കിലും പിരിച്ചു വിടുന്നതിനുള്ള അധികാരം നല്‍കിയിട്ടില്ല. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് അവധിയിലായിരുന്ന അധ്യാപിക തിരികെ വന്നപ്പോള്‍ പി.ടി.എ പ്രസിഡന്റും പ്രധാനാധ്യാപികയും ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് തടയുകയായിരുന്നു.
ഇതിനെതിരേ ഡി.ഡി.ഇക്ക് നല്‍കിയ പരാതിയെതുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഒരു ദിവസം മാത്രം വിദ്യാലയത്തില്‍ പ്രവേശിപ്പിച്ച് തുടര്‍ന്ന് അറ്റന്‍ഡ്‌സ് രജിസ്ട്രര്‍ പി.ടി.എ പ്രസിഡന്റിന്റെ പക്കലാണെന്ന് പറഞ്ഞ് നാളിത് വരാതെ ഒപ്പിടാന്‍ അനുവദിക്കാതിരിക്കുകയാണ്.
കെ.പി.എസ്.ടി.എ അനുഭാവിയായത് കൊണ്ടാണ് അധ്യാപികയെ ജോലിയില്‍ പ്രവേശിക്കുന്നതിന് തടയാനിടയാക്കിയതെന്നും ഇത്തരം നടപടി നിയമലംഘനമായത് കൊണ്ട് ഇതിനെതിരേ സുപ്രീം കോടതി വരെ നിയമനടപടിയുമായി മുന്നോട്ട് പോയി അധ്യാപികക്ക് നീതി ലഭ്യമാക്കുമെന്നും ഷാഹിതറഹ് മാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."