നിംസ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രവേശന പരീക്ഷ നടന്നു
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയുമ്പോഴാണ് അവര്‍ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ കൈവരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ ഭദ്രകുമാര്‍ . വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ നമുക്ക് കൈവരിക്കാവുന്ന മികച്ച നേട്ടങ്ങളെക്കുറിച്ചും ആദ്യം മുതല്‍ തന്നെ പഠിപ്പിച്ചത് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അമ്മയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൂറുല്‍ ഇസ്‌ലാം സിവില്‍ സര്‍വ്വീസ് അക്കാദമിയുടെപ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിംസ് കോളജ് ഓഫ് നഴ്‌സിങിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് മുഴുവന്‍ പ്ലേസ്‌മെന്റ് ലഭിച്ചതിന്റെ മെമ്മോ കെ ആന്‍സലന്‍ എം.എല്‍.എ കൈമാറി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് സിലബസ് കെ. ആന്‍സലന്‍ എം.എല്‍.എ നഗരസഭാധ്യക്ഷക്ക് കൈമാറി.
കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് അധ്യക്ഷനായി. നിംസ് മെഡിസിറ്റി എം.ഡി. എം. എസ്. ഫൈസല്‍ഖാന്‍ ആമുഖ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍ ഗാന്ധിസ്മാരകനിധി അഖിലേന്ത്യാ ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, നഗരസഭാധ്യക്ഷ ഡബ്ല്യു.ആര്‍. ഹീബ, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ജി. അരവിന്ദന്‍, അഡ്വ. ബി. ജയചന്ദ്രന്‍, സുനില്‍, സനല്‍ കുളത്തിങ്കല്‍, കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."