ജെ.ഡി.യുവില്‍ അരാജകത്വമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വീരേന്ദ്ര കുമാര്‍
കോഴിക്കോട്: ജെ.ഡി.യുവില്‍ സംഘടനാപരമായി അരാജകത്വമാണെന്ന് ജെ.ഡി.യു അധ്യക്ഷന്‍ വീരേന്ദ്ര കുമാര്‍. സ്വന്തം പാര്‍ട്ടി സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് വീരേന്ദ്ര കുമാര്‍ രംഗത്ത് വന്നത്.
പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വീരേന്ദ്ര കുമാറിനിന്റെ വിമര്‍ശനം. പാര്‍ട്ടി ദുര്‍ബലാവസ്ഥയിലാണെന്ന് വിമര്‍ഷനം ഉന്നയിച്ച അദ്ദേഹം ജെ.ഡി.യുവിനെ സി.പി.ഐ.എമ്മുമായി താരതമ്യം നടത്തിയാണ് പാര്‍ട്ടിയുടെ അപചയം ചൂണ്ടിക്കാണിച്ചത്.
ജെ.ഡി.യു കോഴിക്കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് വീരേന്ദ്രകുമാറിന്റെ നോമിനിയെ തെരെഞ്ഞെടുപ്പിലൂടെ തോല്പിച്ച മനയത്ത് ചന്ദ്രന് വീണ്ടും പ്രസിഡണ്ടായത് വീരേന്ദ്രകുമാറിനെ ചൊടിപ്പിച്ചിരുന്നു. പുനസംഘടിപ്പിച്ച ആദ്യയോഗത്തിലാണ് വീരേന്ദ്ര കുമാര്‍ ശക്തമായ വിര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."