കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം; ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ബാകാര്‍ മറിഞ്ഞ്
രണ്ടുപേര്‍ക്ക് പരുക്ക്
ഊട്ടി: കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഊട്ടി ഗവര്‍ണര്‍ഷോല സ്വദേശികളായ സന്തോഷ്(30), സഹോദരി പുത്രി സാധന(ആറ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന സന്തോഷിന്റെ മാതാവ് പത്മ, മകള്‍ പ്രിയ എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തിലെ 22ാം വളവില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടം.
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജിവി സങ്കേതത്തില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവുമായി ബന്ധപെട്ട് കുളത്തിങ്കല്‍ ഷാജിയുടെ അറസ്റ്റ് പൊലിസ് രേഖപെടുത്തി. പ്രതിയെ വനം വകുപ്പാണ് അറസ്റ്റ് ചെയ്തിരുന്നത്. വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബത്തേരി സി.ഐയാണ് വൈത്തിരി സബ് ജയിലില്‍വച്ച് കുളത്തിങ്കല്‍ ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് ആനയെ വെടിവെച്ചതെന്ന റിപ്പോര്‍ട്ടിന്‍മേല്‍ ആംസ് ആക്ട് പ്രകരമാണ് അറസ്റ്റ്. ഷാജിയെ ഇതുമായി ബന്ധപെട്ട് പൊലിസ് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് അറിയുന്നത്. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷസമര്‍പ്പിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ മെയ് 29നാണ് കുറിച്യാട് റെയ്ഞ്ചില്‍ നാലാംമൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞത്. തുടര്‍ന്ന് അഞ്ച്മാസം കഴിഞ്ഞാണ് കേസിലെ പ്രധാന പ്രതിയെന്ന് വനം വകുപ്പ് പറയുന്ന റിസോര്‍ട്ട് ഉടമകൂടിയായ പുല്‍പ്പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
അതേസമയം നൂല്‍പ്പുഴയില്‍ മൂന്ന് മാസം മുന്‍പ് മാന്‍ വേട്ടയുമായി ബന്ധപെട്ട് മുത്തങ്ങ റെയ്ഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വനം വകുപ്പ് ഷാജിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ വനം വകുപ്പ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മാനിനെ വേട്ടയാടിയ കേസുമായി ബന്ധപെട്ട് രണ്ട് കേസാണ് മുത്തങ്ങ റെയ്ഞ്ചില്‍ എടുത്തിട്ടുള്ളത്. രണ്ട് കേസിലുമായി 11 പ്രതികളാണുള്ളത്. ഇതില്‍ നേരത്തെ ഏഴുപേര്‍ അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."