ഗ്രീന്‍ പ്രൊട്ടോക്കോളുമായി ദേവികുളത്ത് 6 പോളിങ് സ്‌റ്റേഷനുകള്‍
മൂന്നാര്‍: ദേവികുളത്ത് ആറു മണ്ഡലങ്ങളില്‍ ഉത്സവാന്തരീക്ഷമൊരുക്കിയ ആറു പോളിംഗ് സ്‌റ്റേഷനുകള്‍ ശ്രദ്ധേയമായി. വര്‍ണാഭമായ കമാനങ്ങള്‍ ഉയര്‍ത്തിയും, ബഹു വര്‍ണങ്ങളോടു കൂടിയ ബലുണുകള്‍ സ്ഥാപിച്ചും, വിവിധ നിറങ്ങളിലുള്ള തോരണങ്ങള്‍ കെട്ടിയും വോട്ടര്‍മാരെ വരവേറ്റ് പരവതാനി വിരിച്ചുമെല്ലാം പോളിംഗ് സ്‌റ്റേഷനും പരിസരവും അലങ്കരിച്ചിരുന്നു.
വീടുകളില്‍ ആഘോഷവേളകളില്‍ സ്ഥാപിക്കുന്ന രീതിയിലുള്ള പന്തല്‍ പോളിംഗ് സ്‌റ്റേഷനു മുമ്പില്‍ ഉയര്‍ത്തിയിരുന്നു. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രത്യേക ടോയ്‌ലറ്റുകള്‍, വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജീകരിച്ചിരുന്നു. മുതിര്‍ന്നവരോടൊപ്പം എത്തുന്ന കൊച്ചുകുട്ടികള്‍ക്ക് മിഠായി വരെ കരുതി വച്ചാണ് തെരഞ്ഞെടുപ്പ് ആഘോഷ പ്രതീതിയുളവാക്കിയത്.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പോളിംഗ് ബൂത്തുകളും പരിസരവും വിതരണ സ്വീകരണ കേന്ദ്രങ്ങളും മാലിന്യരഹിതമായി പരിപാലിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറു ബുത്തുകള്‍ തെരഞ്ഞെടുത്തത്. നയമക്കാട്, തോക്കുപാറ, ആനച്ചാല്‍, പെരിയവര, പയസ് നഗര്‍, ചാറ്റുപാറ എന്നിവിടങ്ങളിലെ പോളിംഗ് സ്‌റ്റേഷനുകളാണ് മാതൃകാ സ്‌റ്റേഷനുകളായി തെരഞ്ഞെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."