HOME
DETAILS

സംസ്ഥാന ജൂനിയര്‍ കായികമേള: അജയ്യരായി പാലക്കാട്

  
backup
October 30, 2016 | 8:59 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae-2


കൊച്ചി :കുത്തക കാത്ത് പാലക്കാട് വീണ്ടും ചാംപ്യന്‍മാര്‍. കൈവിട്ടു പോകുമെന്ന് കരുതിയ കപ്പ് അവസാന ദിനം മാന്ത്രിക പ്രകടനത്തിലൂടെ പാലക്കാട് നിലനിര്‍ത്തി. അറുപതാമത് സംസ്ഥാന ജുനിയര്‍ കായികമേളയില്‍ നിലവിലെ ചാംപ്യന്‍മരായ പാലക്കാടിനെ വെളളം കുടിപ്പിച്ച് ആതിഥേയരായ എറണാകുളം രണ്ടുദിനങ്ങളില്‍ മിന്നും പ്രകടനം നടത്തി ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും അവസാന ദിനം ചാംപ്യന്‍മാരുടെ മുന്നില്‍ പതറി.
വീറും വാശിയും നിറഞ്ഞ പോരാട്ടം ഇന്നലെ അവസാനിച്ചു. ഇനി കേരളത്തിന്റെ കരുത്ത് കാട്ടാന്‍ താരങ്ങള്‍ കോയമ്പത്തൂരില്‍ നടക്കുന്ന ദേശീയ മത്സരങ്ങളില്‍ മാറ്റുരക്കും. 200 ഓളം താരങ്ങള്‍ കേരളത്തിനായി ഇറങ്ങും. നവംബര്‍ 10 മുതല്‍ 14 വരെ കോയമ്പത്തൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. 473 പോയിന്റുകള്‍ നേടിയാണ് പാലക്കാട് ചാംപ്യന്‍പട്ടത്തില്‍ വീണ്ടും മുത്തമിട്ടത്.
ആദ്യ ദിനങ്ങളില്‍ തണുപ്പന്‍ പ്രകടനം നടത്തി നിറംമങ്ങിയ ചാംപ്യന്‍മാര്‍ അവസാനദിനമായ ഇന്നലെ 210 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് തൊട്ടടുത്ത എതിരാളിയായ ആതിഥേയരെ ഞെട്ടിച്ചത്. 303 പോയിന്റുകളുമായി ഇന്നലെ കളത്തിലിറങ്ങിയ എറണാകുളം അവസാനദിനത്തില്‍ 121 പോയിന്റുകള്‍ക്കൂടി ഒപ്പം ചേര്‍ത്തെങ്കിലും നിലവിലെ ചാമ്പ്യന്‍മാരെ മറിക്കടക്കാനായില്ല. എറണാകുളം 424 പോയിന്റുകളോടെ റണ്ണര്‍ അപ്പായി. ചാമ്പ്യന്‍മാരെ ഞെട്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ട മുന്നും നാലും സ്ഥാനക്കാരായ കോട്ടയവും തിരുവനന്തപുരവും ഒടുവില്‍ നിരാശരായി. അവസാന ദിനം കോട്ടയത്തിന് ആകെ 364 ഉും തിരുവനന്തപുരത്തിന് 340.5 പോയിന്റുകളുമായി തൃപ്തരാകേണ്ടിവന്നു. തൊട്ടുപിന്നിലായി 233 പോയിന്റുകളോടെ കോഴിക്കോട് അഞ്ചാമതും 217 പോയിന്റുകളോടെ തൃശൂര്‍ ആറാം സ്ഥാനത്തും എത്തി.
മലപ്പുറം -180.5, ഇടുക്കി -129, കൊല്ലം - 104, കണ്ണൂര്‍ - 87, ആലപ്പുഴ - 60, കാസര്‍ഗോഡ് - 50,പത്തനംതിട്ട- 34, വയനാട് - 25 പോയിന്റുകള്‍ നേടി വിവിധ സ്ഥാനങള്‍ നിലനിര്‍ത്തി. ഇരുപത് വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ വയനാടിന്റെ സനല്‍ സ്‌ക്കറിയ ഒന്നാമതെത്തി. സനല്‍ കോതമംഗലം എം എ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇരുപത് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ആതിഥേയരുടെ ദീപ ജോഷി പുതിയ മീറ്റ് റെക്കോര്‍ഡ് തിരുത്തി. പതിനെട്ട് വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ എറണാകുളത്തിന്റെ അശ്വിന്‍ പി ആര്‍ ഒന്നാമതെത്തി. പതിനായിരം മീറ്റര്‍ നടത്ത മല്‍സരത്തില്‍ എറണാകുളത്തിന്റെ അഭിജിത്ത് വി കെ ജേതാവായി. പതിനെട്ട് വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 800 മീറ്റര്‍ മല്‍സരത്തില്‍ പാലക്കാടിന്റെ എം ആകാശ് ഒന്നാമനായി. പാതിനാല് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ അശ്വതി ബിനുവും ഹൈജംമ്പില്‍ എറണാകുളത്തിന്റെ ഗായത്രി ശിവകുമാറും ഷോട്ട് പുട്ടിലും ജേതാക്കളായി.
പതിനാല് വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 600 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ അജയ് കെ വിശ്വനാഥും ഹൈജംമ്പില്‍ തൃശൂരിന്റെ കെ പി അക്ഷയും ജേതാക്കളായി. പതിനാല് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 39 പോയിന്റുകളോടെ പാലക്കാട് ചാംപ്യന്‍മാരായി. 26 പോയിന്റുകളുമായി തിരുവനന്തപുരം റണ്ണര്‍ അപ്പായി. പാതിനാറ് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയിന്റുകളോടെ കോഴിക്കോട് ചാമ്പ്യന്‍മാരായി. 58 പോയിന്റുകളുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി.
18 വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 83 പോയിന്റുകളുമായി പാലക്കാട് കപ്പ് നേടി. 72 പോയിന്റുകളുമായി ആതിഥേയര്‍ രണ്ടാം സ്ഥാനം നേടി. 20 വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 164 പോയി്ന്റുകള്‍ നേടി കോട്ടയം ചാമ്പ്യന്‍മാരായി.
ഈ വിഭാഗത്തില്‍ 90 പോയിന്റുകള്‍ നേടിയ പാലക്കാടാണ് റണ്ണര്‍ അപ്പ്. മൂന്ന് ദിവസം നീണ്ടുനിന്ന മേള ഇന്നലെ സമാപിച്ചു. ചാമ്പ്യന്‍മാര്‍ക്കുളള സമ്മാനങ്ങള്‍ കുസാറ്റ് ഡയറക്ടര്‍ ഡോ. അജിത്ത് മോഹനന്‍ വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ ഡോ. ടോണി ഡാനിയല്‍, വേലായുധന്‍ കുട്ടി, പി ആര്‍ പുരുഷോത്തമന്‍ , പി ഐ ബാബു, എം രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  7 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  7 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  7 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  7 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  7 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  7 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  7 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  7 days ago