മുതുമലയിലെത്തിച്ച കുട്ടിയാന ചെരിഞ്ഞു
ഗൂഡല്ലൂര്‍: ആന വളര്‍ത്തല്‍ കേന്ദ്രത്തിലെത്തിച്ച കുട്ടിയാന ചെരിഞ്ഞു. കഴിഞ്ഞ 14നാണ് ആനക്കുട്ടിയെ മുതുമല ആന വളര്‍ത്തുകേന്ദ്രത്തില്‍ എത്തിച്ചത്. മുഴുവന്‍ സജ്ജീകരണങ്ങളും ആനക്കുട്ടിക്കായി ഒരുക്കിയിരുന്നു. എന്നാല്‍ മുലപ്പാല്‍ ലഭിക്കാത്തതാണ് കുട്ടിയാന ചെരിയാന്‍ കാരണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
മേട്ടുപ്പാളയം ശിറുമുഖ വനത്തില്‍ നിന്നാണ് തള്ളയെ പിരിഞ്ഞ് ഒറ്റപ്പെട്ട നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നാണ് ആനക്കുട്ടിയെ മുതുമലയിലെത്തിച്ചത്. ദിവസങ്ങളായി പാല്‍ കുടിക്കാത്ത ആനക്കുട്ടിക്ക് ലാക്‌ടോജനും പാലും ഇളനീരും കേന്ദ്രത്തില്‍ നല്‍കി വരികയായിരുന്നു. കേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ ഹീറ്ററടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുതുമല വന്യജീവി സങ്കേതത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ. വിജയരാഘവന്റെ നേതൃത്വത്തില്‍ തുടര്‍നപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."