HOME
DETAILS

ആദിവാസി കുടുംബത്തിന്റെ ഭൂമി തട്ടിയവര്‍ക്കെതിരേ നടപടി വേണം:ചെന്നിത്തല

  
backup
October 31 2016 | 02:10 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad


തിരുവനന്തപുരം: കാസര്‍കോട്ട് ആദിവാസി കുടുംബത്തിന്റെ വീടും സ്ഥലവും പിടിച്ചെടുത്ത് തുഛവിലയ്ക്ക് ലേലം ചെയ്ത കാസര്‍കോട് ജില്ലാ സഹകരണ ഹൗസിംഗ് സൊസൈറ്റി അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി എ.കെ.ബാലന് നല്‍കിയ കത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
നീലേശ്വരം മീര്‍കാനത്ത് വലിയ വീട്ടില്‍ രാജന്റെ കുടുംബത്തെയാണ് സൊസൈറ്റി സ്ഥലം ജപ്തി ചെയ്ത് വഴിയാധാരമാക്കിയത്.
സെന്റിന് മുപ്പതിനായിരം രൂപ വില കിട്ടുന്ന ഭൂമി വെറും മൂവായിരത്തില്‍പ്പരം രൂപയ്ക്ക് ലേലം ചെയ്തു എന്നാണ് പുറത്ത് വരുന്ന വിവരം. 2002 ല്‍ 20,000 രൂപ കടം എടുത്ത രാജന്‍ 8,410 രൂപ തിരിച്ചടച്ചിരുന്നു. എന്നിട്ടും ബാങ്ക് അധികൃതര്‍ രാജന്റെ 25 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്തു. പലിശയടക്കം ബാങ്കിന് കിട്ടേണ്ട77,913 രൂപ വസൂലാക്കി. ഈ കുടുംബം ഇപ്പോള്‍ വഴിയാധാരമാണ്.
ഒരു സഹകരണ ബാങ്ക് തന്നെ കഴുത്തറുപ്പന്‍ പലിശ ഈടാക്കുകയും മനുഷ്യത്വ രഹിതമായി പെരുമാറുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. കടാശ്വാസ പദ്ധതികള്‍ നിലവിലിരിക്കെയാണ് ഈ ക്രൂരത കാണിച്ചത്. ഇത് ഭൂമി തട്ടിപ്പായി കണ്ട് ഉത്തരവാദികള്‍ക്കെതിരേ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി

International
  •  13 days ago
No Image

കറന്റ് അഫയേഴ്സ്-12-03-2025

PSC/UPSC
  •  13 days ago
No Image

'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി

Kerala
  •  13 days ago
No Image

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

Kerala
  •  13 days ago
No Image

ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

uae
  •  13 days ago
No Image

റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  13 days ago
No Image

ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം

National
  •  13 days ago
No Image

പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ

Kerala
  •  13 days ago
No Image

മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert

uae
  •  13 days ago