HOME
DETAILS

കേരളത്തില്‍ ഭവനരഹിതര്‍ കുറവ് മലപ്പുറത്ത്

  
backup
October 31 2016 | 02:10 AM

15365483

ന്യൂഡല്‍ഹി: കേരളത്തില്‍ ഭവനരഹിതര്‍ ഏറ്റവും കുറവുള്ളത് മലപ്പുറം ജില്ലയില്‍. സംസ്ഥാനത്ത് ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് 832 ഭവനരഹിതരാണുള്ളത്. 41 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് 4,941 പേരില്‍ ഒരാള്‍ എന്ന നിലയിലാണ് ഭവനരഹിതരുടെ കണക്ക്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ഭവനരഹിതരുള്ളത്. 32 ലക്ഷം ജനങ്ങളുള്ള എറണാകുളത്ത്  1,895 പേരില്‍ ഒരാള്‍ സ്വന്തമായി വീടില്ലാത്തവരാണെന്നും 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നു.


മലപ്പുറം കഴിഞ്ഞാല്‍ ഭവനരഹിതര്‍ കുറവുള്ള ജില്ല തിരുവനന്തപുരമാണ്. 33 ലക്ഷം ജനങ്ങളുള്ള ഈ ജില്ലയില്‍ 4,267 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ ഭവനരഹിതരാണ്. ജില്ലയില്‍ ആകെ 775 പേര്‍ക്കാണ് കിടപ്പാടമില്ലാത്തത്. ഇതില്‍ 259 പേര്‍ ഗ്രാമീണരും 516 പേര്‍ നഗരവാസികളുമാണ്. മലപ്പുറത്ത് വീടില്ലാത്ത 832 പേരില്‍ 396 പേര്‍ ഗ്രാമീണരും 436 പേര്‍ നഗരവാസികളുമാണ്.


1,476 ഭവനരഹിതരുള്ള തൃശൂരും 1,240 ഭവനരഹിതരുള്ള കണ്ണൂരുമാണ് ഈ ഗണത്തില്‍ എറണാകുളത്തിനു പിന്നിലുള്ളത്. 31 ലക്ഷമാണ് തൃശൂരിലെ ജനസംഖ്യ. ജില്ലയിലെ 2,107 പേരില്‍ ഒരാള്‍ വീടില്ലാത്തവരാണ്. 25 ലക്ഷം ജനങ്ങളുള്ള കണ്ണൂരില്‍ 2,036ല്‍ ഒരാള്‍ എന്ന തോതിലാണ് വീടില്ലാത്തവരുടെ കണക്ക്. വയനാട്ടില്‍ 320 പേരാണ് വീടില്ലാത്തവരായുള്ളത്. കുടുംബങ്ങളെ പരിഗണിക്കുകയാണെങ്കില്‍ 148 കുടുംബങ്ങള്‍ക്കു ജില്ലയില്‍ വീടില്ല. എട്ടുലക്ഷം മാത്രം ജനസംഖ്യയുള്ള ഈ ജില്ലയില്‍ 2,551 പേരില്‍ ഒരാള്‍ക്ക് വീടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയില്‍ വീടില്ലാത്തവരില്‍ 277 പേര്‍ ഗ്രാമീണരും 43 പേര്‍ നഗരവാസികളുമാണ്.  

ഒരു ലക്ഷം ജനസംഖ്യയുള്ള നഗരസഭകളിലും കോര്‍പറേഷനുകളിലും പി.എം.ആര്‍.വൈ ഭവനപദ്ധതിയ്ക്ക് അനുമതി നല്‍കുമെന്ന് കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ലക്ഷത്തിലേറെ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ നഗരസഭയായ മഞ്ചേരിയെ അതില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു.


ജില്ല, ജനസംഖ്യ, വീടില്ലാത്തവര്‍,  
എന്ന ക്രമത്തില്‍

തിരുവനന്തപുരം    33,07,284     775      
കൊല്ലം                   26,29,703     873     
ആലപ്പുഴ                 21,21,943      688     
പത്തനംതിട്ട           11,95,537      426     
കോട്ടയം                 19,79,384     830      
ഇടുക്കി                    11,07,453       339      
എറണാകുളം         32,79,860     1730     
തൃശൂര്‍                    31,10,327      1476     
പാലക്കാട്               28,10,892      872        
മലപ്പുറം                 41,10,956        832       
കോഴിക്കോട്          30,89,543     1027      
വയനാട്                  8,16,558       320      
കണ്ണൂര്‍                    25,25,637     1240        
കാസര്‍കോട്          13,02,600      425

 

നേട്ടം ജനങ്ങളുടെ സഹകരണംകൊണ്ട്: എം. ഉമ്മര്‍ എം.എല്‍.എ

മലപ്പറത്തു ഭവനരഹിതര്‍ കുറയാന്‍ കാരണം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പരസ്പര സഹകരണം കൊണ്ടാണെന്ന് മലപ്പുറം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എം.എല്‍.എയുമായ അഡ്വ. എം. ഉമ്മര്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം കൊണ്ടു മാത്രമല്ല ഈ നേട്ടം. സര്‍ക്കാരിതര സംഘടനകളും കൂട്ടായ്മകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതു കൊണ്ടാണ് മലപ്പുറത്ത് ഭവനരഹിതര്‍ കുറയാന്‍ കാരണം. വീടില്ലാത്തവര്‍ക്കു വീടുവച്ചുകൊടുക്കുന്ന സംവിധാനം പല മഹല്ലുകളിലും ഉണ്ട്. മുസ്‌ലിം ലീഗ് മാത്രം ജില്ലയില്‍ ആയിരത്തോളം വീടുനിര്‍മിച്ചിട്ടുണ്ട്. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്ന സംവിധാനം നടപ്പാക്കിവരുന്ന ഏകനഗരസഭ മഞ്ചേരിയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago