ആര്‍ക്കും വേണ്ടാതെ ഇരണിയല്‍ കൊട്ടാരം
കന്യാകുമാരി: ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന തെക്കന്‍ തേവന്‍ചേരിയിലെ ഇരണിയല്‍ കൊട്ടാരം നാശത്തിന്റെ വക്കില്‍.
കുറ്റിക്കാടുകളും പുല്‍പ്പടര്‍പ്പും ഇഴജന്തുക്കളുമാണ് ഇന്ന് ഈ കൊട്ടാരത്തിലെ അന്തേവാസികള്‍. രാജകീയമായ ഓടുകള്‍, ചിത്രപ്പണികളോടുകൂടിയ ഉത്തരങ്ങള്‍, കഴുക്കോലുകള്‍, ചുമരുകള്‍, തേക്കിന്‍തടിയില്‍ നിര്‍മിച്ച വിലപിടിപ്പുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാം ജീര്‍ണിച്ച അവസ്ഥയിലാണ്. നാലുകെട്ടിന്റെ ഭൂരിഭാഗവും തകര്‍ന്നുകഴിഞ്ഞു.
തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയില്‍ കൊട്ടാരം വന്നതോടെയാണ് നാശം തുടങ്ങിയത്. അവഗണനയില്‍ നിലംപതിക്കുന്ന കൊട്ടാരം നേരിട്ടുകണ്ട മുന്‍ കന്യാകുമാരി ജില്ലാ കലക്ടര്‍ നാഗരാജന്‍ പഴയ പ്രൗഢി വീണ്ടെടുക്കാനായി മൂന്നു കോടി 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനിടയില്‍ കലക്ടറെ ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അതോടെ കൊട്ടാരവും മറ്റ് ശേഷിപ്പുകളും ആരും തിരിഞ്ഞുനോക്കാതെയായി.17ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്നു ഇരണിയല്‍ കൊട്ടാരം. 1799ല്‍ വേലുത്തമ്പി ദളവയുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഇരണിയല്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു. മൂന്നര ഏക്കര്‍ വിസ്തൃതിയില്‍ പടിപ്പുര, കുതിരമാളിക, വസന്തമണ്ഡപം എന്നിവ അടങ്ങിയതായിരുന്നു കൊട്ടാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."