എസ്.സി. ഗ്രാന്റ് തട്ടിപ്പ്; പ്രധാനാധ്യാപികയെ സസ്പെന്റ് ചെയ്യണമെന്ന്
താമരശ്ശേരി: എസ്.സി. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റ് വിതരണം ചെയ്യാതെ തട്ടിപ്പ് നടത്തിയ കോരങ്ങാട് ജി.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപികയെ സര്‍വിസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്ന് താമരശ്ശേരി പഞ്ചായത്ത് എം.എസ്.എഫ്. ആവശ്യപ്പെട്ടു.
സ്കൂള്‍ യൂനിഫോം ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെയും ഇതേ അധ്യാപികക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. നിരന്തരം ഇത്തരം ക്രമക്കേടുകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ പ്രസിഡന്റ് റാഷിദ് പരപ്പന്‍പൊയില്‍ അധ്യക്ഷത വഹിച്ചു. എ.പി. ശരീഫ്, ഫസലുറഹ്മാന് ഈര്‍പ്പോണ, ശമ്മാസ് അണ്ടോണ, നസല്‍ തച്ചംപൊയില്‍, സഹല്‍ ചുങ്കം, മഹറൂഫ് കോരങ്ങാട്, ദാനിഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."