വോട്ടു ചെയ്യാനെത്തിയ കാമറാമാന് എസ്.ഐയുടെ മര്‍ദനം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വോട്ടര്‍മാര്‍ക്കു പൊലിസ് മര്‍ദനം. കാരണമില്ലാതെ ഒന്നിലധികം കേന്ദ്രങ്ങളിലായിരുന്നു കരുനാഗപ്പള്ളി പ്രിന്‍സിപ്പല്‍ എസ്.ഐ ഗോപകുമാറിന്റെ നേതൃതത്തില്‍ മര്‍ദനം അഴിച്ചുവിട്ടത്. ഇടക്കുളങ്ങര എ.വി.കെ.എം.എം.എല്‍.പി.സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ അജ്മലി(19)നെ എസ്.ഐ. അകാരണമായി മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പതിനാറുകാരനെ ഈ എസ്.ഐ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും മര്‍ദനമുറ അരങ്ങേറിയത്. ഇതു സംബന്ധിച്ചു 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. സംഭവത്തില്‍ മനുഷ്യവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് കാമറമാനായി ജോലി നോക്കുന്ന അജ്മല്‍ സുഹൃത്തിനൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. കവിളിലും പുറത്തും നാഭിയിലും ക്രൂരമായ മര്‍ദനം ഏല്‍പ്പിച്ചതായി പറയപ്പെടുന്നു. മുന്‍പ് സ്വകാര്യ ന്യൂസ് ചാനലിലെ കാമറാമാന് ആയി പ്രവര്‍ത്തിച്ചിരുന്നു. മുന്‍പും മര്‍ദനക്കേസില്‍ ഈ എസ്.ഐക്കെതിരേ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."