താലൂക്ക് ഓഫിസിലെത്തുന്നവര്‍ക്ക് ദുരിതം
കൊയിലാണ്ടി: റവന്യൂ അധികൃതരും പൊലിസും ചേര്‍ന്നു പിടിച്ചെടുത്ത അനധികൃത ലോറികളും മണല്‍ കൂമ്പാരവും താലൂക്ക് ഒഫിസിലെത്തുന്നവര്ക്ക് ബുദ്ധിമുട്ടാകുന്നു.
വഴിതടസമുണ്ടാക്കുന്ന വിധത്തിലാണ് വാഹനങ്ങളും മണലും തള്ളിയിരിക്കുന്നത്. വര്‍ഷങ്ങളായി അധികൃതര്‍ പിടിച്ചിട്ട വാഹനങ്ങള്‍ ഓഫിസ് പരിസരത്ത് തുരുമ്പെടുത്ത് വഴിമുടക്കികളായി മാറിയിട്ടും ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല.
തുരുമ്പെടുത്തവാഹനങ്ങളില് പുല്‍ച്ചെടികളും കുറ്റിക്കാടുകളും വളര്‍ന്നതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാവുകയാണ് ഓഫിസ് പരിസരം. കഴിഞ്ഞമാസം ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ മണലും ലോറികളും എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഓഫിസ് പരിസരത്ത് അവരുടെ ഇരുചക്രവാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാനിടമില്ലാത്തപ്പോഴാണ് അധികൃതരുടെ ഇത്തരം അനാസ്ഥ.
എംപ്ലോയ്മെന്റ് എക്സേഞ്ച്, സപ്ലൈ ഓഫിസ്, സെയില്‍സ് ടാക്സ് ഓഫിസ്, ഇറിഗേഷന്‍ ഓഫിസ് ,റസ്റ്റ് ഹൗസ് തുടങ്ങിയവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."