സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
ആലക്കോട്: നടുവില്‍ എല്‍.പി സ്‌കൂളിനായി പുതുതായി പണിത ഇരുനില കെട്ടിടം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി.പി നാരായണിയമ്മ ഹാള്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. എന്‍ ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിന്ദു ബാലന്‍, കെ അബ്ദുല്ല, ജോയി കൊന്നക്കല്‍, വി.എ റഹീം, ഷൈനി വട്ടക്കാട്ട്, ഷീബാ ജയരാജന്‍, ബാലചന്ദ്രന്‍ മഠത്തില്‍, ഇ ശശിധരന്‍, എസ്.പി രമേശന്‍, കെ.പി ദാമോദരന്‍, എം രാധാകൃഷ്ണന്‍, സാജു ജോസഫ്, കെ ഗോവിന്ദന്‍, വി.പി മൂസാന്‍കുട്ടി, കെ.പി മുകുന്ദന്‍, എം.ആര്‍ ശ്രീധരന്‍, നൗഷാദ് അലി, രശ്മി അരുണ്‍, കെ ഷീജ സംസാരിച്ചു. പ്രൊഫ. ടി.പി ശ്രീധരന്‍ സ്വാഗതവും പി.വി ഫസിലു റഹ്മാന്‍ നന്ദിയും പറഞ്ഞു.
ശ്രീകണ്ഠപുരം: മലപ്പട്ടം മാപ്പിള എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടര്‍ ഉദ്ഘാടനം ജയിംസ് മാത്യു നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പജന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പ്രധാനധ്യാപിക എം.എ കാര്‍ത്ത്യാനി, ബി.പി.ഒ പി.പി പവിത്രന്‍, എ.കെ ചന്ദ്രന്‍, കെ നാണു, കെ.പി സവിത, എന്‍.കെ രവീന്ദ്രന്‍, ഇ ചന്ദ്രന്‍, മനോഹരന്‍, സൗദ, നദീര്‍ അഹമ്മദ് മദനി, പി.പി നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."