HOME
DETAILS

ഓളപ്പരപ്പില്‍ ജാഗ്രത വേണം...

  
backup
October 31 2016 | 07:10 AM

alapuzha-house-boat-news-strory

കിഴക്കിന്റെ വെനീസില്‍ ഹൗസ് ബോട്ടുകള്‍ വിരുന്നെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും ഈ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ ആഴവും കൂടിവരികയാണ്. വെള്ളത്തിനും വള്ളത്തിനുമൊപ്പം കുട്ടനാട്ടുകാര്‍ പലപ്പോഴും ഹൗസ് ബോട്ടുകളില്‍ നിന്നുമുള്ള മരണ വാര്‍ത്തകളും ദുരന്തങ്ങളും കണ്ടും കേട്ടുമാണ് ഉണര്‍ന്നെണീക്കുന്നത് ... ആലപ്പുഴയിലെ കായല്‍പരപ്പുകളിലെ അപകടങ്ങളും കാരണങ്ങളും അന്വേഷിക്കുകയാണ് 'സുപ്രഭാതം' ലേഖകന്‍ ദീപു സുധാകരന്‍.

houseboat-alleppey

കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ പെരുമയ്ക്ക് മാറ്റുകൂട്ടുന്ന ആലപ്പുഴയിലെ കായല്‍ ടൂറിസം ഇന്ന് പ്രതിസന്ധികളുടെ ഊരാക്കുടുക്കിലാണ്. ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനത്തിന്റെയും ജില്ലയുടെയും വ്യവസായ മുഖമുദ്രയായി നിലനില്‍ക്കുമ്പോഴും ഇതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വേണ്ടത്ര നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് വെല്ലുവിളിയാകുന്നത്. ഹൗസ് ബോട്ടുകള്‍ വിരുന്നെത്തി കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും നിത്യേനയുണ്ടാകുന്ന അപകടങ്ങള്‍ ശാശ്വതമായി ഒഴിവാക്കാന്‍ കാര്യക്ഷമമായ ഒരു നടപടിയുമില്ല.
ഹൗസ്‌ബോട്ട് ടൂറിസത്തിന്റെ രക്ഷയ്ക്ക് ഇനി എന്തൊക്കെയാണ് വേണ്ടതെന്ന് ഒരു വിരല്‍ ചൂണ്ടല്‍ ..........................

b473de17-316f-4556-9e68-b7bb3acaa882

തീപിടുത്തം, വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടി, ആഘോഷത്തിനിടയില്‍ സന്ദര്‍ശകര്‍ കായലില്‍ വീണ് മരണപ്പെടല്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ കായല്‍ ടൂറിസത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന വാര്‍ത്തകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി ജീവനുകളാണ് ഹൗസ് ബോട്ടും, കായലും കവര്‍ന്നത്.2013ല്‍ ഫിനിഷിങ് പോയിന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് മുങ്ങി ഒരു കുട്ടിയടക്കം നാല് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതാണ് അടുത്തിടെ നടന്ന ഏറ്റവും വലിയ അപകടം. നിര്‍ത്തിയിട്ടിരുന്ന ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കൂട്ടത്തോടെ കരയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു നാല് പേരുടെ ജീവന്‍ നഷ്ടമായത്.

boat_1343586f

തുടര്‍ന്നുള്ള ഓരോ വര്‍ഷവും പല അപകടങ്ങളിലായി നിരവധി പേര്‍ മരിക്കുകയും, അപകടത്തില്‍പ്പെടുകയും ചെയ്തു. ഈ വര്‍ഷം ഇതിനകം 16 പേരാണ് കായല്‍സൗന്ദര്യം നുകരാനെത്തിയതിനിടെ ജീവന്‍ നഷ്ടമായത്. ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലും മരണപ്പെടുന്നതും അപകടത്തില്‍പ്പെടുന്നതും. ജനറേറ്ററില്‍ നിന്നുള്ള അനിയന്ത്രിതമായ വൈദ്യുതി പ്രവാഹം,ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള തീപ്പിടുത്തം എന്നിവയാണ് പലപ്പോഴും അപകടങ്ങക്ക് വഴിയൊരുക്കുന്നത്. ഹൗസ് ബോട്ട് ജീവനക്കാരുടെ അശ്രദ്ധയാണ് ഒട്ടുമിക്ക അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്. അഥിതികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ ചേരുകയും തുടര്‍ന്ന് ഭക്ഷണം പാകം ചെയ്യുമ്പോഴാണ് പലപ്പോഴും ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീപിടുത്തമുണ്ടാകുന്നത്. ചട്ടിയില്‍ എണ്ണയൊഴിച്ചിട്ട ശേഷം സന്ദര്‍ശകര്‍ക്കൊപ്പം ജീവനക്കാര്‍ കൂടുമ്പോള്‍ മറവിയുണ്ടാവുകയും അത് തീപിടുത്തത്തിനും കാരണമാവുകയും ചെയ്തിട്ടുണ്ട്. ഉള്‍നാടന്‍ കായലുകളില്‍ സ്റ്റേ ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്.

27tvkipti1_26_2013_1344033f


   ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഇത് വലിയ ദുരന്തങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഹൗസ് ബോട്ടുകളുടെ എഞ്ചിന്‍ നിന്ന് പോകുമ്പോഴാണ് പലപ്പോഴും കൂട്ടിയിടി ഉണ്ടാകുന്നത്. എഞ്ചിന്‍ ഓഫായാല്‍ ബ്രേക്ക് ഇല്ലാതാവുകയും വന്ന വേഗതയില്‍ ഹൗസ് ബോട്ട് മുന്നോട്ട് പോവുകയും ചെയ്യും. ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗവും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ബോട്ടുകള്‍ കൂട്ടിയിടിക്കുന്നതിന് കാരണമാകുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ ബോട്ടില്‍ നിന്ന് കായലില്‍ വീണ് മരിക്കുന്നവരുടെ എണ്ണം കുറയും. ബോട്ടില്‍ സൂക്ഷിക്കേണ്ട ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ സാധനങ്ങളും പല ബോട്ടുകളിലും ഇല്ലായെന്നതാണ് വാസ്തവം.

കാലപഴക്കം ചെന്ന ഹൗസ് ബോട്ടുകളാണ് ഈ മേഖലയിലെ മറ്റൊരു ഭീഷണി. 1300 ഹൗസ് ബോട്ടുകള്‍ ഉള്ളതില്‍ 700 എണ്ണത്തിന് മാത്രമാണ് മതിയായ രേഖകളും ലൈസന്‍സുമുള്ളത്. 600ഓളം ബോട്ടുകള്‍ ലൈസന്‍സ് ഇല്ലാതെയാണ് സര്‍വിസ് നടത്തുന്നത്. ഇവയില്‍ പലതും കാലപഴക്കം ചെന്നവയാണ്. പരിശോധന ശക്തമല്ലാത്തതും മറ്റു വ്യക്തി സ്വാധീനങ്ങളുമാണ് പഴക്കം ചെന്ന ബോട്ട് ഉടമകളുടെ കരുത്ത്. റോഡിലെ വാഹനങ്ങള്‍ക്ക് ടെസ്റ്റ് നടത്തുന്ന തരത്തില്‍ ഹൗസ് ബോട്ടും വിധേയമാക്കിയാല്‍ വലിയ അപകടങ്ങള്‍ ഒരു പക്ഷേ കായല്‍പ്പരപ്പില്‍ നിന്നും കേള്‍ക്കാതിരിക്കാം.
അപകടങ്ങളില്‍ ഹൗസ് ബോട്ട് ഉടമകള്‍ക്കുമുണ്ട് പങ്ക്. ഓഫ് സീസണുകളില്‍ ഓവര്‍ നൈറ്റ് ട്രിപ്പുകളില്‍ കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകള്‍ ബോട്ടില്‍ കയറിയാലും കണ്ണടയ്ക്കും. ഒരു റൂമില്‍ മൂന്ന് പേരാണ് കണക്ക്. രണ്ട് റൂമുകളിലായി ഏഴു പേര്‍ വരെയാകാം. എന്നാല്‍ പല ബോട്ടിലും പതിനഞ്ചും ഇരുപതും പേര്‍ വച്ച് കയറും.

8


അപ്പര്‍ ഡെക്കുകളില്‍ കൂട്ടത്തോടെ കയറുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. രാത്രികാലങ്ങളില്‍ ഉള്‍പ്രദേശങ്ങളില്‍ തങ്ങുന്ന ഹൗസ് ബോട്ടുകളില്‍ നിന്നുമാണ് കൂടുതല്‍ പേരും വെള്ളത്തില്‍ വീഴുന്നത്. ഏഴു പേരുടെ കാര്യങ്ങള്‍ നോക്കേണ്ട സ്ഥാനത്ത് ഇരുപത് പേരുടെ കാര്യങ്ങള്‍ നോക്കുന്നത് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടാണ്. യാത്രയ്ക്കിടെ ചെറിയ ഒരു അപകടം ഉണ്ടായാല്‍ പോലും ഇവരെ നിയന്ത്രിക്കാനോ, സഹായിക്കാനോ ജീവനക്കാര്‍ക്ക് കഴിയില്ല. ഹൗസ് ബോട്ടിലെ സേഫ്റ്റി ഉപകരണങ്ങള്‍ വേണ്ട വിധം ഉപയോഗിക്കാന്‍ പോലും ജീവനക്കാര്‍ക്ക് അറിയില്ല. നിര്‍ദ്ദേശങ്ങള്‍ യഥാവിധം നല്‍കുന്ന ബോട്ടുകളിലും സന്ദര്‍ശകര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. പണം നല്‍കി ബോട്ട് എടുത്താല്‍ എന്തുമാകാമെന്ന യാത്രക്കാരുടെ ദാര്‍ഷ്ട്യവും അപകടങ്ങള്‍ക്ക് കാരണമാകുന്നു.


രാത്രിസമയത്ത് സര്‍വിസ് നടത്തുന്നതിന് ഹൗസ് ബോട്ടുകള്‍ക്ക് നിയന്ത്രണമുണ്ട്. കായലിന്റെ ഉള്‍പ്രദേശങ്ങളില്‍ ഹൗസ് ബോട്ടുകള്‍ സ്റ്റേ ചെയ്യുന്നതിനായി മെഗാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കൈനകരിയില്‍ ഹൗസ് ബോട്ട് ടെര്‍മിനല്‍ പണിയുന്നുണ്ടെങ്കിലും ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ എതിര്‍ശബ്ദം ഉയര്‍ന്നു കഴിഞ്ഞു.
കൈനകരി മീനപ്പള്ളി കായലില്‍ നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കിയ ടെര്‍മിനലില്‍ ശക്തമായ കാറ്റ് അടിക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക് തകരാര്‍ ഉണ്ടാകുമെന്നാണ് ഹൗസ് ബോട്ട് ഉടമകള്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബോട്ടുകള്‍ക്ക് കേടുപാട് ഉണ്ടാകാത്ത തരത്തില്‍ കാറ്റിനെ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കുമെന്നാണ് നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് വര്‍ഷക്കള്‍ക്ക് മുന്‍പ് ആരംഭിച്ച ടെര്‍മിനല്‍ നിര്‍മാണം ഇപ്പോള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. രാത്രികാലങ്ങളില്‍ കായലിന്റെ ഉള്‍പ്രദേശങ്ങളില്‍ അലക്ഷ്യമായി നിര്‍ത്തിയിടുമ്പോള്‍ ഉണ്ടാകുന്ന അപകടം ടെര്‍മിനലിന്റെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഇല്ലാതാകും.

9048-172252-keralahouseboats1


സന്തോഷിക്കാനും ആസ്വദിക്കാനുമാണ് വിദേശആഭ്യന്തര ടൂറിസ്റ്റുകളായ ആയിരങ്ങള്‍ കായല്‍ കാണാനെത്തുന്നത്. അല്‍പ്പം ശ്രദ്ധ തെറ്റുമ്പോള്‍ നൊടിക്കിടയില്‍ ആഘോഷത്തിന്റെ പകലിരവുകള്‍ ദുരന്തമായി മാറുന്നു. അപകടത്തില്‍ ജീവന്‍ വെടിയുന്നത് എപ്പോഴും പല കുടുംബങ്ങളുടെയും അത്താണിയായ ചെറുപ്പക്കാരാണ്. കടലില്‍ ഗുരുത്വാകര്‍ഷണം മുകളിലേക്കാണെങ്കില്‍ കായലില്‍ അത് താഴേക്ക് മാത്രമാണ്. ആ ആഴങ്ങളിലേക്ക് കാല്‍ വഴുതി വീഴുന്നവര്‍, അവരെ രക്ഷിക്കേണ്ടവര്‍ ഓര്‍ക്കുക, ജാഗ്രത മാത്രമാണ് ഇവിടെ രക്ഷ. അതില്ലെങ്കില്‍ എല്ലാ സന്തോഷ യാത്രകളുടെയും അവസാനം കണ്ണീര്‍ മാത്രമാകും ഇനിയും സമ്മാനിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago